Skip to content

chithrodayamflashnews.com

November 29, 2026 1:07 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രവാസികൾക്ക് സന്തോഷവാർത്ത; എയർ അറേബ്യ റാസൽഖൈമ – കോഴിക്കോട് സർവിസിന് ഇന്ന് തുടക്കമാകും

റാസൽഖൈമ: എയർ അറേബ്യ റാസൽഖൈമ – കോഴിക്കോട് സർവിസിന് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചയ്ക്ക് 1.30ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വിഐപി ലോഞ്ചിൽ ഉദ്ഘാടന പരിപാടികൾ നടക്കും. ആഴ്ചയിൽ മൂന്ന് സർവിസുകളാണ് റാസൽഖൈമ – കോഴിക്കോട് റൂട്ടിൽ ഉണ്ടാവുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് കോഴിക്കോട്ടേക്കും തിരിച്ചും ബജറ്റ് സർവിസായ എയർ അറേബ്യ പറക്കുക.

ബുധൻ, വെള്ളി ദിവസങ്ങളിൽ യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എ 320 വിമാനം ഇന്ത്യൻ സമയം രാത്രി 8.10ന് കോഴിക്കോട്ടെത്തും. ഈ ദിവസങ്ങളിൽ രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന മടക്ക വിമാനം 11.25ന് റാസൽഖൈമയിലെത്തും.

ഞായറാഴ്ചകളിൽ രാവിലെ 10.55ന് റാസല്‍ഖൈമയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട്ടെത്തും. വെള്ളിയാഴ്ച കോഴിക്കോട് നിന്ന് വൈകിട്ട് 4.50 ന് പുറപ്പെടുന്ന വിമാനം 7.25ന് റാസൽഖൈമയിലെത്തും.

മധ്യപൂർവദേശത്തെയും വടക്കൻ ആഫ്രിക്കയിലെയും ആദ്യത്തെ ഏറ്റവും വലിയ ബജറ്റ് വിമാന സർവിസാണ് എയർ അറേബ്യ. ഗൾഫ് രാജ്യങ്ങളിൽ ഏറെ പേർ ജോലിയെടുക്കുന്ന മലബാർ മേഖലയിലെ കോഴിക്കോട് നിന്ന് യുഎഇയിലേക്ക് ഒരു വിമാനം കൂടി എത്തുന്നതോടെ പ്രവാസികൾക്ക് ഇത് ഏറെ ആശ്വാസകരമാകും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6