കര്‍ണാടകയിലെ ഉഡുപ്പിയില്‍ വില്ല നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ്.
കണ്ണപുരം സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്.
2019ലാണ് കേസിനാസ്പദമായ സംഭവം. കൊല്ലൂരില്‍ വച്ചു പരിചയപ്പെട്ട രാജീവ്കുമാര്‍, വെങ്കിടേഷ് കിനി എന്നിവര്‍ ചേര്‍ന്ന് 18 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നല്‍കാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ വില്ല ലഭിച്ചില്ല. പകരം ആ പണത്തിന് പറഞ്ഞ സ്ഥലത്ത് ശ്രീശാന്ത് ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുമെന്ന് മറുപടി ലഭിച്ചതായും പരാതിക്കാരൻ പറയുന്നു.
2019 മാര്‍ച്ച് 25 മുതല്‍ പ്രതികള്‍ പലതവണ പണം കൈക്കലാക്കി. പിന്നീട് പരാതിക്കാരനെ നേരിട്ടുകണ്ട ശ്രീശാന്ത്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നല്‍കാമെന്നു വാഗ്ദാനം ചെയ്തെന്നും പരാതിക്കാരന് ആരോപിക്കുന്നു. പരാതിക്കാരൻ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
No Comment.