Skip to content

chithrodayamflashnews.com

November 29, 2026 1:09 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആര്‍ പ്രഗ്നാനന്ദയ്ക്ക് കേരള സര്‍ക്കാരിന്റെ പാരിതോഷികം; 10 ലക്ഷം രൂപ നല്‍കി

ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദയ്ക്ക് പാരിതോഷികമായി 10 ലക്ഷം രൂപ നല്‍കി സംസ്ഥാന സര്‍ക്കാര്‍. കേരള-ക്യൂബ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ പ്രഥമ ചെസ് ടൂര്‍ണമെന്റിന്റെ ഭാഗമായി തിരവനന്തപുരത്ത് എത്തിയപ്പോഴാണ് തുക കൈമാറിയത്. ഇക്കഴിഞ്ഞ നവംബര്‍ 20 ന് മലയാളി ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിനെതിരെ പ്രഗ്നാനന്ദ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തിരുന്നു.

നിഹാല്‍ സരിന് 4 ലക്ഷം രൂപയാണ് സര്‍ക്കാര്‍ കൈമാറിയത്. പ്രഗ്നാനന്ദയുടെ പരിശീലകന്‍ ആര്‍ ബി രമേശിന് ഒരു രക്ഷം രൂപയും മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ എസ്എല്‍ നാരായണന് 2 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കി. 87.69 ലക്ഷം രൂപ മുടക്കില്‍ ക്യൂബയുമായി സൗഹൃദം വളര്‍ത്താനാണ് സര്‍ക്കാര്‍ ചെ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ജൂണില്‍ ക്യൂബയില്‍ സന്ദര്‍ശനം നടത്തിയതിന്റെ ഭാഗമായി കായികരംഗത്ത് ഇരു രാജ്യങ്ങളും സഹകരിക്കാന്‍ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ സംരംഭമാണ് അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റ്. അഞ്ച് ക്യൂബന്‍ ചെസ് താരങ്ങളെ കേരളത്തിലെത്തിച്ചാണു ടൂര്‍ണമെന്റ് നടത്തിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6