Skip to content

chithrodayamflashnews.com

November 29, 2026 1:06 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കുസാറ്റ് ദുരന്തം: നാലുപേരും മരിച്ചത് ശ്വാസം മുട്ടി, പരിക്കേറ്റ രണ്ടുപേരുടെ നില ​ഗുരുതരമായി തുടരുന്നു

കൊ​ച്ചി: കു­​സാ­​റ്റി​ല്‍ ടെക് ഫെ­​സ്റ്റിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ​ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും നാ­​ലുപേ​ര്‍ മ­​രി​ച്ച­​ത് ശ്വാ­​സം മു­​ട്ടി­​യാ­​ണെ­​ന്നാ­​ണ് പ്ര­​ഥ​മി​ക പോ­​സ്­​റ്റ്‌­​മോ​ര്‍­​ട്ടം റി­​പോര്‍­​ട്ടെ­​ന്ന് ആ­​രോ­​ഗ്യ­​മ​ന്ത്രി വീ­​ണാ ജോ​ര്‍​ജ്. പരിക്കേറ്റ് ആ­​സ്റ്റ​ര്‍ മെ­​ഡി­​സി­​റ്റി­​യി​ല്‍ ഐ­​സി­​യു­​വി​ല്‍ ചി­​കി­​ത്സ­​യി­​ലു­​ള്ള ര­​ണ്ട് പെ​ണ്‍­​കു­​ട്ടി­​ക­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​യി തു­​ട­​രു­​ക­​യാ­​ണ്. ചി­​കി­​ത്സ­​യി­​ലു­​ള്ള മ­​റ്റു­​ള്ള­​വ­​രു­​ടെ ആ­​രോ­​ഗ്യ­​നി­​ല­​യി​ല്‍ കാ­​ര്യ​മാ­​യ ആ­​ശ­​ങ്ക­​യി­​ല്ലെ​ന്നും മ­​ന്ത്രി വ്യ­​ക്ത­​മാ​ക്കി.

56 പേ­​രെ­​യാ­​ണ് പ­​രി­​ക്കേറ്റ് ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചത്. ക­​ള­​മ­​ശേ­​രി മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി​ല്‍ 32 പേ​ര്‍ വാ​ര്‍­​ഡി​ലും മൂ­​ന്ന് പേ​ര്‍ ഐ­​സി­​യു­​വി​ലും ചി­​കി­​ത്സ­​യി­​ലു​ണ്ട്. കി​ന്‍­​ഡ​ര്‍ ആശുപത്രിയിൽ ര­​ണ്ട് പേ​ര്‍ മാ­​ത്ര­​മാ­​ണ് ഇ­​പ്പോ​ള്‍ ചി­​കി­​ത്സ­​യി­​ലു­​ള്ള­​തെ​ന്നും മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

ശ​നി​യാ​ഴ്ച രാത്രി ഏ​ഴോ​ടെ​യാ​ണ് കുസാറ്റിൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. ​ഗാനമേള നടക്കുന്ന ഓപൺ ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശന കവാടത്തിലേക്ക് പുറത്തുനിന്ന കുട്ടികൾ ഇരച്ചെത്തിയതോടെ മുന്നിലുണ്ടായിരുന്നവർ പടിക്കെട്ടിലേക്ക് വീഴുകയും പിന്നാലെ വന്നവരെല്ലാം ഇവർക്കു മുകളിലേക്ക് വീണുമാണ് അപകടമുണ്ടായത്.
കുസാറ്റ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് , ഇലക്ട്രീഷ്യനായ പാലക്കാട് മൂണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്.
വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് കാംപസിൽ പൊതുദർശനത്തിനെത്തിച്ചു. ആൽവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6