ഇന്ന് വൃശ്ചികം പന്ത്രണ്ട്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
വേദാന്തപൊരുളയ്യപ്പൻ
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
വേദപ്പൊരുൾ വേദാന്തപ്പൊരുളയ്യപ്പൻ
മാമലവാഴും മണികണ്ഠനയ്യപ്പൻ…
തത്വമസിക്കുടയോനയ്യൻ
മുക്തിമാർഗ്ഗങ്ങളേകുമെന്നയ്യൻ…
(വേദ….)
മണ്ഡലം നോമ്പിന്റെ
പുണ്യത്തലടിയൻ
നിൻ തിരുസവിധത്തിലെത്തിടുമ്പോൾ…(2)
സങ്കടനാശകാ…
ശരവണ സോദരാ…
ശരണം നീയേ… സ്വാമീ
അയ്യപ്പ സ്വാമീ…
അയ്യപ്പ സ്വാമീ….
(വേദ….)
പന്തളത്തരചന്റെ സ്ഥാനം വെടിഞ്ഞു
ലൗകിക സൗഖ്യങ്ങൾ
ദൂരെയെറിഞ്ഞു… (2)
നൈഷ്ഠിക ബ്രഹ്മചാരിയായ്
ശബരിയിൽ കുടികൊള്ളും ദേവനേ…
കലിയുഗവരദനേ…
അയ്യപ്പ സ്വാമീ…
അയ്യപ്പ സ്വാമീ…
(വേദ….)

No Comment.