Skip to content

chithrodayamflashnews.com

November 29, 2026 1:06 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഹൃദയം നുറുങ്ങി അവര്‍ സാറയ്ക്കു വിട ചൊല്ലി; കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കുസാറ്റ് ദുരന്തത്തില്‍ മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ് (20) ഇനി ജ്വലിക്കുന്ന ഓര്‍മ്മ. സാറയ്ക്ക് ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി നല്‍കി. ഈങ്ങാപ്പുഴ സെയ്ന്റ് ജോർജസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.

സാറയുടെ മാതാപിതാക്കൾ, സഹോദരിമാർ, അടുത്ത ബന്ധുക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേരാണ് സെമിത്തേരിയിൽ സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെ ത്തിയത്. രാവിലെ വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്.

വീട്ടിലും സ്കൂളിലും പൊതു ദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കാൻ കഴിയാത്തവർക്കായി ഒരു നോക്കു കാണാൻ പള്ളിയിലും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

താമരശ്ശേരി കോരങ്ങാട് സെയ്ന്റ് അൽഫോൻസാ ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് പേരാണ് സാറ തോമസിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. പൂർവകാല വിദ്യാർത്ഥിയെ അവസാനമായി കണ്ട് ആദരമർപ്പിക്കാൻ സ്കൂളിലെ വിദ്യാർത്ഥികൾ പുഷ്പങ്ങളുമായെത്തി.

കുസാറ്റിൽ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയായ സാറാ തോമസ് കോരങ്ങാട് തൂവക്കുന്നുമ്മൽ വയലപ്പള്ളിൽ തോമസ് സ്കറിയുടെയും കൊച്ചുറാണിയുടെയും മകളാണ്. സാറയ്ക്ക് രണ്ടു സഹോദരൻമാരാണുള്ളത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6