Skip to content

chithrodayamflashnews.com

November 30, 2026 3:01 am

പ്രണാമം ഒ എൻ വി

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

പ്രണാമം…. മഹാത്മാവെ… പ്രണാമം…
കാവ്യകുലപതി പ്രണാമം…

അങ്ങുതൻ തൂലികതുമ്പിൽനിന്നും വിരിഞ്ഞ കാവ്യ കുസുമങ്ങളും
കല്ലോല ജാലങ്ങളാം ഗാനങ്ങളും..
വിപ്ലവചിന്തിൻ ഉതിർമണി മുത്തുകളും
മലയാണ്മതൻ മാകുടോഹാരമായ്
കൈരളിക്കേകിയ
മഹാകവി… പ്രണാമം… (കൈരളി)

അങ്ങുതൻ അന്തരാത്മാവിൻ നിത്യശാന്തിക്കായ്…
പ്രാർത്ഥിപ്പു ഞങ്ങളും
അമ്മ മലയാളത്തിൻ… പ്രണാമം… (അമ്മ)

ഇനിയും കുറിക്കുവാനേറെ നേർക്കാഴ്ചതൻ
കാവ്യസരണികൾ ബാക്കി നിൽക്കേ…
ജീവിത തിരനാടകം പൂർത്തിയാക്കി,
മറ്റൊരു ലോകത്തിൽ
കാവ്യപ്രപഞ്ചം തീർക്കുവാൻ –
പോയ്‌മറഞ്ഞ മഹാനുഭാവാ അങ്ങേയ്ക്കു സ്വസ്തി….

ശുദ്ധ സംഗീതത്തിൻ ഗരിമയും തനിമയും കൈവിടാതെ,
ഭാവസാന്ദ്ര ഗീതികൾ കൈരളിക്കേകി,
ഉത്തുംഗമാം ജ്ഞാനപീഠത്തിൻ ഗിരി ശ്രംഗങ്ങൾ താണ്ടിയ….
കാവ്യകുലപതീ…. അങ്ങേയ്ക്കു പ്രണാമം…(കാവ്യ.,.)

തുഞ്ചന്റെ പൈങ്കിളി പണ്ടേ പാടിയ രാമായണ ശീലിന്റെ മാധുര്യവും,
അർത്ഥസമ്പുഷ്ടമാം വ്യാസഭാരത കാവ്യകഥാ നൈപുണ്യവും(2)
കാളിദാസ കാവ്യരചനാ ഭാവസാന്ദ്ര സമന്വയവും….
അധ്വാന വർഗ്ഗത്തിൻ ഉയിർപ്പിൻ കാഹളധ്വനിയും,
എന്നും നെഞ്ചിലേറ്റി തൂലിക ചലിപ്പിച്ച-
മഹാകവി അങ്ങേയ്ക്കു പ്രണാമം….

3 Comments
Clarissa2238 April 30, 2025
| |
Carol2262 April 29, 2025
| |
Roman1040 April 26, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6