Skip to content

chithrodayamflashnews.com

November 30, 2026 3:13 am

EVENING NEWS

സായാഹ്ന വാർത്തകൾ
2023 | ജനുവരി 8 | ഞായർ |

പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു, ഒറ്റക്കയറില്‍ ജീവനൊടുക്കി കമിതാക്കള്‍


ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനമെന്നും മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബറേലി: പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഒറ്റക്കയറിൽ ജീവനൊടുക്കി കമിതാക്കൾ. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലാണ് സംഭവം. ശനിയാഴ്ച 22 കാരനായ യുവാവിനെയും 18 കാരിയായ കാമുകിയെയും കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇരുവരുടെയും മാതാപിതാക്കൾ  ബന്ധത്തിന് എതിരായിരുന്നുവെന്നും യുവതിയുടെ വിവാഹം മറ്റൊരാളുമായി നടത്താൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. പോകാനിലെ ഗോമതി പാലത്തിന് സമീപമുള്ള സിസയ്യ ഗ്രാമത്തിലെ താമസക്കാരായിരുന്നു ഇരുവരും. വെള്ളിയാഴ്ച രാത്രി രോഹിത് കുമാർ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഗ്രാമത്തിന് പുറത്തുവെച്ച് കാണണമെന്ന് ആവശ്യപ്പെട്ടു. വിവാഹത്തിന് മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ഒരു മാർഗവും കണ്ടെത്താനാകുന്നില്ലെന്നും ജീവിതം അവസാനിപ്പിക്കാമെന്നും പറഞ്ഞു. തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് എസ്എസ്പി എസ് ആനന്ദ് പറഞ്ഞു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനമെന്നും മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും  ഇതുവരെ, ഇരു കുടുംബങ്ങളും പരസ്പരം ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ക്രമസമാധാനപാലനത്തിനായി ഗ്രാമത്തിൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 2019 മുതൽ ബറേലി മേഖലയിൽ അവിവാഹിതരായ 35 കമിതാക്കളുടെ ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയബന്ധത്തെ വീട്ടുകാർ അം​ഗീകരിക്കാത്തതാണ് ആത്മഹത്യയുടെ പ്രധാന കാരണം

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി ഒ​രേ സ​മ​യം ര​ണ്ടു​പേ​രു​മാ​യി പ്ര​ണ​യ​ത്തി​ല്‍ ! ഇ​രു​വ​രും പീ​ഡി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍.

പ​ത്താം മൈ​ല്‍ ദേ​വി​യാ​ര്‍ കോ​ള​നി അ​ല്ലി​മൂ​ട്ടി​ല്‍ മി​ഥി​ന്‍ (27), കു​ര​ങ്ങാ​ട്ടി ക​ണ്ട​ത്തി​ന്‍ ക​ര​യി​ല്‍ കൃ​ഷ്ണ​മൂ​ര്‍​ത്തി (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടി​മാ​ലി പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി​നി ഇ​രു​വ​രു​മാ​യി ഒ​രേ സ​മ​യം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ വീ​ട്ടി​ല്‍ എ​ത്തു​മ്പോ​ഴാ​ണ് ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്.

പ്ര​തി​ക​ള്‍ ത​മ്മി​ല്‍ യാ​തൊ​രു പ​രി​ച​യ​വു​മി​ല്ല. അ​ടി​മാ​ലി സി.​ഐ. ക്ലീ​റ്റ​സ്, എ​സ്.​ഐ. സ​ന്താേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.



തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ചു


വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാല ചൊവ്വള്ളൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തോട്ടുമുക്ക് സ്വദേശി രഞ്ജിന്‍റെ ബൈക്കിന് തീയിട്ടത്. വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ കഞ്ചാവ് സംഘത്തിനെതിരെ രഞ്ജിത്ത് പ്രതികരിച്ചിട്ടുണ്ട്. ഇതിന്‍റെ വൈരാഗ്യമാകാം സംഭവത്തിന് പിന്നിലെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങി.

പരാതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം ശ്രമം തുടരുകയാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.

നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാഠ്യപദ്ധതി പുന:സംഘടനയ്ക്കായി കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചു

. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ് അധ്യക്ഷന്‍. കമ്മിറ്റി തയ്യാറാക്കുന്ന മാതൃകാ കരിക്കുലം സര്‍വ്വകലാശാലതലത്തില്‍ സമഗ്ര ചര്‍ച്ചകള്‍ നടത്തി നടപ്പിലാക്കും.

ശശി തരൂര്‍ തറവാടി നായര്‍ ആണെന്നും പ്രധാനമന്ത്രി ആകാന്‍ യോഗ്യതയുള്ളയാളാണെന്നും പുകഴ്ത്തി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

ഡല്‍ഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിച്ചതെന്നും തരൂരിനെ വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം കൂട്ടായ്മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി

. മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയെന്നും വിധി നിര്‍ണയത്തില്‍ അടക്കം ഒരു പരാതിയും കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് കലാജീവിതം തുടരാന്‍ സഹായം ഒരുക്കുമെന്നും കാലത്തിന് അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്നും അടുത്തവര്‍ഷം നോണ്‍ വെജ് ഭക്ഷണവും കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി.

ഇതുവരെ രണ്ടര കോടിയിലേറെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ടെന്നും ആ സന്തോഷം മാത്രം മതി ഇനിയും തനിക്ക് ജീവിക്കാനെന്നും പഴയിടം പറഞ്ഞു. 2005ലെ എറണാകുളം കലോത്സവം മുതല്‍ കലോത്സവ ഊട്ടുപുരയിലെ സ്ഥിരം സാന്നിധ്യമാണ് പഴയിടം.
ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പറഞ്ഞ പഴയിടം മോഹനന്‍ നമ്പൂതിരി ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

അവരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

കലോത്സവത്തിലെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. മന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും ലീഗിന്റെ മെഗാഫോണായി റിയാസ് പ്രവര്‍ത്തിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു

കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി രണ്ട് പ്രാവശ്യം ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

വിവരങ്ങള്‍ കൃത്യസമയത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ലെന്നാണ് കണ്ടെത്തല്‍. അഞ്ജുശ്രീ മരിച്ചത് സംബന്ധിച്ച് വ്യക്തത വരുത്താനായി കെമിക്കല്‍ അനാലിസിസ് പരിശോധന നടത്തും.

മര്‍ദിച്ചെന്ന പരാതിക്ക് പിന്നാലെ ഇടനിലക്കാരെ വിട്ട് കൊല്ലുമെന്ന് തൊടുപുഴ ഡിവൈഎസ്പി എം ആര്‍ മധുബാബു ഭീഷിണിപ്പെടുത്തിയെന്ന പരാതിയുമായി മുരളീധരന്‍.

ജീവന് ഭീഷണിയെന്ന് കാണിച്ച് മുരളീധരന്‍ ഇടുക്കി എസ്പിക്ക് പരാതി നല്‍കി. തന്നെ മര്‍ദിച്ച കേസില്‍ ഡിവൈഎസ്പിക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ത്യപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ മുരളീധരന്‍ ഹര്‍ജി നല്‍കിയിരുന്നു.

സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ 30 കിലോയോളം തൂക്കമുള്ള വമ്പന്‍ രാജ വെമ്പാല

. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് രാജവെമ്പാല കയറിക്കൂടിയത്. ഒടുവില്‍ വനപാലക സംഘമെത്തി രാജ വെമ്പാലയെ പിടികൂടി.

മാധ്യമങ്ങള്‍ കാണുന്ന രാഹുലും ബിജെപി കാണുന്ന രാഹുലും അല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

താന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണമെന്ന് രാഹുല്‍ ഗാന്ധി. അതേസമയം ഇന്ത്യയിലെ രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യില്‍ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മക്ക് കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരേന്ത്യയില്‍ കൊടും ശൈത്യം മൂലം ഗതാഗത സംവിധാനങ്ങള്‍ താളം തെറ്റി.

മൂടല്‍മഞ്ഞ് കാരണം ദില്ലി വിമാനത്താവളത്തില്‍ 20 വിമാനങ്ങളുടെ സര്‍വീസ് വൈകി. ഉത്തരേന്ത്യയില്‍ 42 തീവണ്ടികളാണ് വൈകി ഓടുന്നത്. രണ്ട് ദിവസം കൂടി ശൈത്യതരംഗം തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍.

വിമാനത്തില്‍ വീണ്ടും അതിക്രമം.

എയര്‍ ഇന്ത്യ മുംബൈ ലണ്ടന്‍ വിമാനത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് എട്ട് വയസുകാരിയോടാണ് മദ്യപന്‍ അപമര്യാദയായി പെരുമാറിയത്. അമ്മയും സഹോദരനും എതിര്‍ത്തപ്പോള്‍ പ്രകോപിതനായ അക്രമിയെ വിമാനത്തില്‍ കെട്ടിയിട്ടു.

ഐഎസ്എല്ലില്‍ തുടര്‍ച്ചയായ എട്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈയെ നേരിടാന്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങും.

മുംബൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് മുംബൈ സിറ്റി.

ആഗോള ടെക് ഭീമനായ സാംസംഗ് ത്രൈമാസ ലാഭക്കണക്കുകള്‍ പുറത്തുവിട്ടു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ത്രൈമാസ ലാഭം 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍, ചിപ്പുകളുടെ വില കുറഞ്ഞത് ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ഇത്തവണ കമ്പനിയുടെ പ്രധാന ബിസിനസ് സെഗ്മെന്റുകളില്‍ നിന്നും ലാഭം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 69 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, പ്രവര്‍ത്തന ലാഭം 4.3 ട്രില്യണായി. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പ്രവര്‍ത്തന ലാഭം 13.87 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു. 2014- ലാണ് സമാനമായ രീതിയില്‍ സാംസംഗ് തിരിച്ചടികള്‍ നേരിട്ടത്. സാംസംഗിന് പുറമേ, ലോകത്തെമ്പാടുമുള്ള ടെക് കമ്പനികള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ ഒട്ടനവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

രാജ്യത്തെ മുന്‍നിര സ്മാര്‍ട് വാച്ച് നിര്‍മാതാക്കളായ സെബ്രോണിക്സിന്റെ പുതിയ ഉല്‍പന്നം വിപണിയിലെത്തി.

അമോലെഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിങ് ഫീച്ചറുകളുമായാണ് ‘ഐക്കണിക് ലൈറ്റ്’ സ്മാര്‍ട് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. സെബ്ഐക്കണിക് ലൈറ്റ് മെറ്റല്‍ ബോഡിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഏത് സാഹചര്യത്തിലും മികച്ച കാഴ്ചാനുഭവത്തിനായി 2.5ഡി കര്‍വ്ഡ് സ്‌ക്രീനുമുണ്ട്. നൂറിലധികം വാച്ച് ഫെയ്‌സുകള്‍ ഉപയോഗിക്കാം. ഇതൊരു ബില്‍റ്റ്-ഇന്‍ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് നല്‍കുന്നത്. തുടര്‍ച്ചയായി 5 ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാച്ചിന്റെ ഭാരം ഏകദേശം 51 ഗ്രാം ആയതിനാല്‍ ധരിക്കാന്‍ ഏറെ സൗകര്യപ്രദവുമാണ്. വാട്ടര്‍പ്രൂഫ് സുരക്ഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ ട്രാക്കിങ്ങിന് നിരവധി ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്മാര്‍ട് വാച്ച് ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനും സാധിക്കും. സെബ്ഐക്കണിക് ലൈറ്റ് സ്മാര്‍ട് വാച്ചിന് 2999 രൂപയാണ് ആമസോണിലെ വില.

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എലോണ്‍ ജനുവരി 26ന് തിയറ്ററിലെത്തും.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭയം നിറഞ്ഞ മുഖവുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഒപ്പം മുന്നിലെ കണ്ണാടിയില്‍ ഇത് ഞങ്ങളുടെ വീടാണ് എന്ന് എഴുതിയിരിക്കുന്നതും കാണാം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹെറര്‍ ത്രില്ലര്‍ ആണോ എന്ന സംശയം പ്രേക്ഷകര്‍ പ്രകടിപ്പിച്ചിരുന്നു. അതേ കമന്റുകള്‍ തന്നെയാണ് പോസ്റ്ററിന് താഴെയും വരുന്നത്. കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് എലോണില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് എലോണ്‍. ഒറ്റയാള്‍ പോരാട്ടത്തിനാണ് മോഹന്‍ലാല്‍ തയ്യാറെടുക്കുന്നതെങ്കിലും ശബ്ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാ്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. രാജേഷ് ജയരാമനാണ് തിരക്കഥ എഴുതുന്നത്.

വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ‘വാരിസ്’ ജനുവരി 11ന് തിയറ്ററുകളില്‍ എത്തും.

അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ ഉള്‍പ്പടെയുള്ള പ്രമോഷണ്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളില്‍ എത്താന്‍ ബാക്കിയുള്ളത്. വിജയ് രാജേന്ദ്രന്‍ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ശരത് കുമാര്‍, പ്രഭു ഉള്‍പ്പടെ ഉള്ളവരെ ഇതില്‍ കാണാനാകും. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുന്ന വിജയ് രാജേന്ദ്രന്റെ കഥയാണ് വാരിസ് പറയുന്നത്. ശരത് കുമാറാണ് വിജയ്യുടെ അച്ഛനായി എത്തുന്നത്. എസ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയെന്ന നേട്ടം കരസ്ഥമാക്കി ഇന്ത്യ.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2022 ജനുവരി മുതല്‍ നവംബര്‍ വരെ ഏകദേശം 4.13 ദശലക്ഷം പുതിയ വാഹനങ്ങളാണ് ഇന്ത്യയില്‍ ഡെലിവറി ചെയ്തിട്ടുള്ളത്. ഇക്കാലയളവില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 4.25 ദശലക്ഷം യൂണിറ്റിലെത്തി. അതേസമയം, ടാറ്റാ മോട്ടോഴ്സും മറ്റു വാഹനനിര്‍മ്മാതാക്കളും അവരുടെ വര്‍ഷാവസാനഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ മൂന്നാം പാദത്തിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍, നാലാം പാദത്തിലെ കണക്കുകള്‍ പുറത്തുവിടുന്നതോടെ, ഇന്ത്യയിലെ വാഹന വില്‍പ്പനയുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, വാഹന വിപണിയിലെ എക്കാലത്തെയും സാന്നിധ്യമായ ജപ്പാന്‍ 4,201,321 വാഹനങ്ങള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. 2021- ലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 5.6 ശതമാനത്തിന്റെ ഇടിവാണ് 2022- ല്‍ രേഖപ്പെടുത്തിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6