
മഴപെയ്ത രാവിൽ ഞാൻ ഉറമ്മറപടിയിൽ..
ഇരുളിൻ നിലാനിഴൽ തേടിനിന്നു..
അറിയാതെ നിന്നോർമ്മ തന്നോരാ നിർത്തുള്ളി..
മിഴിയിൽ തുളുമ്പാതെ തെല്ലുനിന്നു…
നീവരില്ലെന്നറിഞ്ഞിട്ടുമാ രാവിൽ..
നിദ്രകൾ വാതിൽ ചാരിയില്ല.
എത്രയോ രാവിങ്ങനെ തോരാതെ..
കണ്ണീർ മഴകളെ പുൽകി നിന്നു..
ഞാൻ നിന്നിലെ പ്രാണനായ് തുളുമ്പാൻ..
നീർമാതള പൂവ് ചുംബിച്ച മാധവം..
നിൻ ചിരിതെല്ലൊന്നു കടമെടുത്തോ..
അനുരാഗ ഗീതങ്ങൾ ആഷാഡ സന്ധ്യയിൽ
നിൻ അധരങ്ങളിൽ കൂടുവെച്ചോ…
എഴുതുവാൻ എത്രയോ കവിതകൾ തന്നനിൻ
മൊഴിതൻ കൊലുസ്സിന്റെ താളമെറ്റോ..
നിറയാത്ത മനസിന്റെ ചാകര കോളിനായ്
കിനാവുകൾ നിത്യവും വലയെറിഞ്ഞു..
മെയ്യോട് മെയ്ച്ചേർന്ന മൗനങ്ങളിൽ
നിൻ മണിവീണയിൽ പാട്ടുണർന്നു..
ആർദ്രമാം പ്രേമഗീതകങ്ങൾ അറിയാതെ
എത്രയോ യാമങ്ങൾ പങ്കുവെച്ചു..
പറയാതെ നീയന്നു മിഴിയിൽ ഒളിപ്പിച്ച
ഭാഷയെ ഞാനെന്റെ മിഴിയിലേറ്റി..
കവരാത്ത സ്വത്തിന്റെ സ്നേഹമാം ഒസ്സ്യത്തിൻ
താളുകൾ ഞാനും കാത്തുവെച്ചു…
ലാലൂർ വിനോദ്..

No Comment.