Skip to content

chithrodayamflashnews.com

November 29, 2026 12:49 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സ്വന്തം വീട്ടില്‍ മോഷ്ടിക്കാനെത്തി; ഭാര്യയെ ക്രൂരമായി കൊന്നു; 11 വര്‍ഷത്തിനു ശേഷം അറസ്റ്റ്

കോതമംഗലം മാതിരപ്പള്ളി സ്വദേശിനി ഷോജിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഭർത്താവ് ഷാജിയെന്ന് ക്രൈംബ്രാഞ്ച്. പതിനൊന്നു വർഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് എട്ടിന് സ്വന്തം വീട്ടിൽനിന്ന് സ്വർണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഭാര്യ കയറിവന്നപ്പോഴായിരുന്നു കൊലപാതകം. മരണമുറപ്പിക്കാൻ ടൈൽ കട്ടർ കൊണ്ട് കഴുത്ത് മുറിച്ചു. മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്ന ഷാജി അവർക്ക് പണം നൽകാനാണ് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത്.തൊട്ടടുത്ത് മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന ഷോജി പെട്ടെന്ന് വീട്ടിലേക്ക് കയറി വരികയായിരുന്നു. ഇവരുടെ വീടിന്റെ പണി നടക്കുന്നതിനിടെ ആയിരുന്നു കൊലപാതകം. പണിക്കാർ ചായ കുടിക്കാൻ പോയ സമയത്താണ് മോഷണശ്രമവും കൊലപാതകവും നടന്നത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്നെടുത്ത സ്വർണം പ്രതി തിരികെ വച്ചിരുന്നതിനാൽ കൊലപാതക കാരണം അവ്യക്തമായി തുടരുകയായിരുന്നു. ഇതിനിടെ പലവട്ടം ഷാജിയെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. മറ്റൊരു വധശ്രമ കേസിൽ ഷാജി പിടിയിലായതാണ് നിർണായകമായത്. ചോദ്യം ചെയ്യലിൽ ഷോജി വധത്തിന്റെ വിശദാംശങ്ങളും ഷാജി വെളിപ്പെടുത്തി. പ്രതി ഷാജിയുമായി ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ തെളിവെടുപ്പ് നടത്തി

2012 ആഗസ്‌റ്റ് എട്ടിന് രാവിലെ 11 നാണ് മാതിരപ്പള്ളി ആയുർവേദ ആശുപത്രിക്കു സമീപമുള്ള വീടിനുള്ളിലെ മുറിയിൽ വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തിയത്.

വീടിന്റെ രണ്ടാം നിലയിൽ ജോലി ചെയ്യുന്ന രണ്ട് നിർമാണ തൊഴിലാളികൾ ചായകുടിക്കാനായി വീട്ടിൽ നിന്നു പോയിരിക്കുന്ന സമയത്താണ് കൊലപാതകം നടന്നത്. വീടിന്റെ പിൻവശത്തെ മുറിയിൽ തറയിൽ വിരിച്ചിരുന്ന പുൽപായയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ രക്‌തംവാർന്നായിരുന്നു ഷോജി കിടന്നത്. ഇവിടെ നിന്ന് 30 പവനോളം സ്വർണം നഷ്‌ടപ്പെട്ടതായി ആദ്യം സംശയിച്ചിരുന്നുവെങ്കിലും കാണാതായെന്നു കരുതിയ സ്വർണത്തിൽ വലിയൊരു ഭാഗം പിന്നീട് കണ്ടെടുത്തു. ആദ്യഘട്ടത്തിൽ വലിയ പ്രതിക്ഷയോടെ മുന്നേറിയ അന്വേഷണങ്ങൾക്ക് പിന്നീട് തളർച്ച ബാധിച്ചു. നാട്ടിൽ പ്രക്ഷോഭങ്ങൾ ഉയർന്നു. ആക്ഷൻ കൗൺസിൽ രൂപീകരിക്കപ്പെട്ടു. ഒടുവിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6