Skip to content

chithrodayamflashnews.com

November 29, 2026 12:48 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വീഡിയോ കോളിനിടെ ഒരുമിച്ച് പാട്ട് കേൾക്കാം; പുതിയ ഫീച്ചർ എത്തിക്കാൻ വാട്സ്ആപ്പ്

ഈ വർഷം അവസാനിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനിടയിൽ ഈ വർഷാദ്യം മുതൽ ഉപഭോക്താക്കളിലേക്ക് നിരവധി ഫീച്ചറുകളാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കളുടെ പരസ്പര ആശയവിനിമയം കൂടുതൽ മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് കൊണ്ടുവരാറുണ്ട്. ആ നിരയിലേക്ക് അ‌വതരിപ്പിക്കാൻ ഒരു ഫീച്ചർ കൂടി ഇപ്പോൾ വാട്സ്ആപ്പ് തയാറാക്കുന്നതായി റിപ്പോർട്ടാണ്.വീഡിയോ കോളിനിടെ സുഹൃത്തുക്കളുമായി സംഗീതം ഒരുമിച്ച് കേൾക്കാനും പങ്കിടാനും കഴിയുന്ന ഒരു ഫീച്ചർ ആണ് വാട്സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഏതാനും നാൾ മുമ്പ് പുറത്തിറക്കിയ സ്ക്രീൻ ഷെയറിങ് ഫീച്ചറിന്റെ തുടർച്ചയായിട്ടാണ് പുതിയ മ്യൂസിക് ഷെയറിങ് ഫീച്ചർ വാട്സ്ആപ്പ് അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നത്.വീഡിയോ കോളിനിടെ മാത്രമാണ് ഇത്തരത്തിൽ മ്യൂസിക് പങ്കിടാൻ സാധിക്കുക. ഓഡിയോ കോളുകളിൽ ഈ സൗകര്യം ലഭ്യമാകില്ല.

നിലവിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടില്ല.ഐഒഎസ് ആപ്പുകൾക്കായുള്ള ഫീച്ചറാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ബീറ്റ പതിപ്പ് എപ്പോൾ എത്തുമെന്നോ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഫീച്ചർ എപ്പോൾ അ‌വതരിപ്പിക്കുമെന്നോ വ്യക്തമായിട്ടില്ല. വീഡിയോ കോൾ ചെയ്യുന്നതിനോടൊപ്പം തന്നെ സംഗീതം ആസ്വദിക്കാനും കോളിൽ ഉള്ള ആളുമായി ഒരുമിച്ച് കേൾക്കാനും കഴിയുന്ന പുതിയ ഫീച്ചർ ഉടൻ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിയേക്കും.

ഈ വർഷം ഓഗസ്റ്റിലാണ് വാട്‌സ്ആപ്പ് സ്‌ക്രീൻ ഷെയറിങ് ഫീച്ചർ അവതരിപ്പിച്ചത്. സ്‌ക്രീൻ ഷെയർ ഫീച്ചറിലൂടെ ഡോക്യുമെന്റ് ഷെയറിംഗ്, പ്രസന്റേഷൻ ഷോകേസുകൾ പോലുള്ള ജോലികൾ ലളിതമാകുന്നു. പുതിയ ഫീച്ചർ കൂടി എത്തുന്നതോടെ വാട്സ്ആപ്പ് വീഡിയോകോളുകൾ കൂടുതൽ ഇന്ററാക്ടീവ് ആക്കാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6