Skip to content

chithrodayamflashnews.com

November 29, 2026 12:49 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാർശ നൽകിയാൽ അത് തീക്കളിയാകും’; ഗവർണർക്കെതിരെ എം വി ഗോവിന്ദൻ

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരെ സിപിഐഎം. കേരളത്തിന്റെ ഭരണത്തിൽ ഇടപെടാൻ ശ്രമിച്ചാൽ സർവ്വ ശക്തിയും ഉപയോഗിച്ച് എതിർക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സാമ്പത്തിക അടിയന്തരാവസ്ഥ ശുപാർശ ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് ഭരണഘടനയിൽ പറയുന്നതായി വാർത്തകൾ കണ്ടു. 360-ാം വകുപ് പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാർശ നൽകാൻ തീരുമാനിച്ചാൽ അത് തീ കളിയാകും. സാമ്പത്തിക പ്രതിസന്ധി ആസൂത്രിതമായി സൃഷ്ടിച്ചതാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

ഇന്ത്യയിൽ ഇതുവരെ ഒരിടത്തും ഉണ്ടാകാത്ത കാര്യമാണിത്. ഇത് ഉപയോഗിച്ച് കളയും എന്നാണ് ഗവർണറുടെ ഭീഷണി. അത് നടക്കാൻ പോകുന്നില്ല. കേരളത്തിലെ ജനങ്ങളോട് ഗവർണറുടെ ഭീഷണി വേണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ട് ആശയ വിനിമയം നടത്തിയ ആളാണ് ഗവർണർ. യോഗ്യതയില്ലാത്തവരെ കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തു. കേരള സർവകലാശാലയിൽ നോമിനേറ്റ് ചെയ്ത 17 പേരിൽ 15 സജീവ ആർഎസ്എസ് പ്രവർത്തകരാണ്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ ഭാര്യയെ വരെ നോമിനേറ്റ് ചെയ്തു. വിചിത്രമായ സംഭവമാണിത്. ഗവർണറിൽ നിന്ന് ഇനിയും സംഘ പരിവാർ അജണ്ടയുണ്ടാകും. രാജ് ഭവന് മുന്നിൽ സമരം പിന്നീട് ആലോചിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6