ഇന്ന് വൃശ്ചികം മുപ്പത്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ശ്രീഭൂതനാഥൻ
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
ഒന്നല്ല മല രണ്ടല്ലാ മല
മൂന്നല്ലാ…
പതിനെട്ടു മലകൾക്കും
അധിപനയ്യൻ…
സ്വാമി അയ്യൻ…. (2)
ഉറ്റവർക്കെന്നും
തോഴനായി
സത്യധർമ്മത്തിൻ
പാലകനായ്…
ശബരിയിൽ വാഴും
സ്വാമി അയ്യപ്പാ…
ശരണം ശരണം
ശരണമെന്നയ്യപ്പാ….
(ഒന്നല്ല…)
തെളിനീരൊഴുകുന്ന
പമ്പയിൽ മുങ്ങി
ബലിതർപ്പണങ്ങൾ
ചെയ്തു നമിച്ചു… (2)
പമ്പയിൽ ഗണപതിയേ
കണ്ടു തൊഴുതു…
കേരമുടച്ചു പിന്നെയും
യാത്രതുടരുന്നു…
സ്വാമിയേ ശരണം
അയ്യപ്പാ…
ശബരിഗിരീശ്വരനയ്യപ്പാ….
(ഒന്നല്ല….)
കരിമല നീലിമല
കയറിവന്നപ്പോൾ
ശരംകുത്തി കണ്ടു…
ശബരിപീഠം കണ്ടു….
അപ്പാച്ചി ഇപ്പാച്ചി
മേടുകൾ കണ്ടു…
സ്വാമി ശരണം അയ്യപ്പാ…
ശരണം ശരണം
അയ്യപ്പാ…
ശബരിയിൽ വാഴും
അയ്യനയ്യപ്പാ…
(ഒന്നല്ല….)
പതിനെട്ടാം പടിയെത്തി
കേരമുടച്ചു
സ്വാമി അയ്യനെ
കൺകുളിർക്കെ
കണ്ടുതൊഴുതു…
മനതാരിൽ തിരതല്ലും
നിർവൃതി പുൽകി
ശബരീശ മന്ത്രങ്ങൾ
നാവിലുണർന്നൂ…
ശരണമയ്യപ്പാ….
സ്വാമി ശരണമയ്യപ്പാ…
ശരണമയ്യപ്പാ…
സ്വാമി ശരണമയ്യപ്പാ…

No Comment.