കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശി ഷബ്‌ന ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഹബീബിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ
തള്ളി. റിമാന്‍ഡിലുള്ള ഭര്‍തൃമാതാവ് നബീസ, അമ്മാവന്‍ ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. അതേസമയം, ഭര്‍തൃപിതാവിന് പ്രായം
പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.
ഭര്‍ത്താവിന്റെ അമ്മാവന്‍ മര്‍ദ്ദിച്ചതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിരാത്രിയാണ് ഷബ്‌നയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉയർത്തിയത്.
No Comment.