Skip to content

chithrodayamflashnews.com

Asnap 1409

നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല’; രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. തല്ലിയൊതുക്കാന്‍ ശ്രമിക്കേണ്ടെന്ന് രാഹുല്‍ പറഞ്ഞു.ക്രുരമായ മര്‍ദനം ഉണ്ടായിട്ടും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
ഇനിയും ക്രൂര മര്‍ദനം തുടരാന്‍ ആണെങ്കില്‍ നിയമപരമായി സാധ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധം കടുപ്പിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. നവ കേരള സദസിനെ നരാധമ സദസെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശേഷിപ്പിച്ചത്. ആലപ്പുഴയില്‍ പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലും സുരക്ഷ ഉദ്യോഗസ്ഥരും ക്രൂരമായി മര്‍ദിച്ചിരുന്നു.
പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂര്‍ എസ്‌ഐ തടയാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റുകയായിരുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെഎസ്യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോണ്‍സംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6