Skip to content

chithrodayamflashnews.com

Asnap 1409

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ അന്തരിച്ചു

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ അന്തരിച്ചു. 86 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം.

കുവൈത്തിന്റെ പതിനാറാം അമീര്‍ ആയിരുന്നു അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ.2020ലാണ് ഇദ്ദേഹം കുവൈത്തിന്റെ ചുമതല ഏറ്റെടുത്തത്. മേഖലയിലെ ഐക്യത്തിനായി പ്രവര്‍ത്തിച്ച നേതാവ് കൂടിയാണ് ഇദ്ദേഹം.

കുവൈത്തിൻറെ പുരോഗതിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കു ചുക്കാൻ പിടിച്ച ഭരണാധികാരിയാണ് വിടവാങ്ങിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

അരനൂറ്റാണ്ടിന്റെ ഭരണപരിചയവുമായാണ് ശൈഖ് നവാഫ് കുവൈത്ത് അമീറായി ചുമതലയേറ്റത്.

ഗവര്‍ണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. അതിര്‍ത്തി സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയില്‍ ശൈഖ് നവാഫ് ശ്രദ്ധേയനായിരുന്നു.

പത്താമത്തെ അമീര്‍ ആയിരുന്ന ശൈഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പുത്രനായ ശൈഖ് നവാഫ്, 1937 ജൂണ്‍ 25നാണ് ജനിച്ചത്. 1961ല്‍ ഹവല്ലി ഗവര്‍ണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1978ല്‍ ആഭ്യന്തരമന്ത്രിയും 1988ല്‍ പ്രതിരോധ മന്ത്രിയുമായി. വിമോചനാനന്തര കുവൈത്തില്‍ സാമൂഹിക-തൊഴില്‍ മന്ത്രിയുമായി. 2020 സെപ്തംബര്‍ 29-നാണ് കുവൈത്തിൻറെ അമീറായി അധികാരമേറ്റത്. 2006 ഫെബ്രുവരി 20 മുതല്‍ കിരീടാവകാശിയായിരുന്നു.`

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6