Skip to content

chithrodayamflashnews.com

Asnap 1409

കൊച്ചിയില്‍ 54 വയസ്സുള്ള സ്ത്രീയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം പൊന്നുരുന്നിയില്‍ 54 വയസ്സുള്ള സ്ത്രീയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അസം സ്വദേശിയായ ഫിര്‍ദോസ് അലിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഈ മാസം 13നായിരുന്നു പൊന്നുരുന്നി റെയില്‍വേ ഷണ്ടിങ് സ്റ്റേഷന് സമീപത്ത് വെച്ച് ഇയാള്‍ സ്ത്രീയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് നാട്ടുകാരാണ് കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം പ്രതി ഇവരെ റെയില്‍വേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. സ്ത്രീ എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രിക്ക് വൃത്തങ്ങള്‍ അറിയിച്ചു. പ്രതിയായ ഫിര്‍ദോസ് അലി 10 വര്‍ഷമായി എറണാകുളം റെയില്‍വേ കോളനിയില്‍ താമസിക്കുന്നയാളാണ്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുളള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6