Skip to content

chithrodayamflashnews.com

Asnap 1409

ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധം ഇന്നില്ല, ആരും പ്രതിഷേധിക്കരുതെന്ന നിര്‍ദ്ദേശം നല്‍കി സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം   :ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളുടെ മകന്റെ വിവാഹചടങ്ങിന് ഗവര്‍ണര്‍ പോകുന്നതിനാലാണ് പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്.

വിവാഹ ചടങ്ങില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാലാണ് ഇന്നത്തെ പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്. കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് വിവാഹം നടക്കുന്നത്.

അതേസമയം, തിങ്കളാഴ്ച പ്രതിഷേധം ശക്തമാക്കും. നാളെ ഭാരതീയ വിചാര കേന്ദ്രവും കാലിക്കറ്റ് സനാതനധര്‍മ പീഠം ചെയറും സംഘടിപ്പിക്കുന്ന ശ്രീ നാരായണഗുരു ധര്‍മ പ്രചാരം എന്ന സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കും. അതിനാല്‍ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐ തീരുമാനം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6