Skip to content

chithrodayamflashnews.com

November 30, 2026 2:51 am

തിരുമുഖദർശനം

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

എത്രകണ്ടു തൊഴുതാലും
മതിവരില്ലല്ലോ
അത്രമേലിഷ്ടമെന്നയ്യപ്പ സ്വാമി…(2)
കലികാലപ്പൊരുളെ
കമനീയരൂപ
മാമലവാഴും മണികണ്ഠാ….
ശരണം നീയേ… അയ്യപ്പാ….

(എത്ര…..)

മാലയിട്ട മനസ്സുകളിൽ
നീ വസിക്കുന്നു
തത്വമസിക്കുടയോനായ്
കർമ്മസാക്ഷിയായി…(2)
ഭക്തിതൻ നൈവേദ്യം
നാവിൽ നിറച്ചു
ശരണം വിളിക്കാം
സ്വാമി… അയ്യപ്പാ….(2)

(എത്ര…)

ഇഹപരസുകൃതത്തിൻ
പുണ്യവുമായ്
ഇരുമുടികെട്ടുമേന്തി
നടയിലെത്തുമ്പോൾ…(2)
തിരുമുഖദർശന സൗഭാഗ്യത്താൽ
അടിയന്റെ മനസ്സും
നിറഞ്ഞുവല്ലോ…
നീതന്നെയെന്നും
അഭയം സ്വാമി….

(എത്ര….)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6