Skip to content

chithrodayamflashnews.com

Asnap 1409

കാറില്‍ തട്ടിയത് ചോദ്യം ചെയ്തു; നടുറോഡില്‍ കുടുംബത്തെ ക്രൂരമായി മര്‍ദ്ദിച്ച് ബസ് ഡ്രൈവര്‍: ബസും ഡ്രൈവറും കസ്റ്റഡിയില്‍

കോഴിക്കോട് മാനഞ്ചിറയില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തെ അതിക്രൂരമായി മര്‍ദ്ദിച്ച് ബസ് ഡ്രൈവര്‍. കാറില്‍ തട്ടിയത് ചോദ്യം ചെയ്ത ദമ്പതികളെയാണ് ബസ് ഡ്രൈവര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചത്. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് – ബേപ്പൂര്‍ റൂട്ടില്‍ ഓടുന്ന അല്‍ഫ ബസിനെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ബസ് ഡ്രൈവര്‍ പന്നിയങ്കര സ്വദേശി ശബരീഷാണ് കാര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചത്. ശനിയാഴ്ച വൈകുന്നേരം മാനാഞ്ചിറ ബിഇഎം സ്‌കൂളിന് സമീപത്ത് വച്ചാണ് സംഭവം. ബസില്‍ ചാരി നിര്‍ത്തി മര്‍ദ്ദിക്കുന്നതും കാര്‍ ഡ്രൈവര്‍ കരയുന്നതും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കേസെടുത്ത കസബ പോലീസ് ശബരീശിനെതിരെ വധശ്രമം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം അടക്കമുള്ള ജാമ്യമില്ല വകുപ്പുകള്‍ ചുമത്തും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6