Skip to content

chithrodayamflashnews.com

November 29, 2026 12:37 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആധാർ പുതുക്കലിൽ കേരളം ഏറെ മുന്നിൽ

ആധാറില്‍ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ ദേശീയതലത്തില്‍ കേരളം ഏറെമുന്നില്‍. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ജൂലായ് മുതല്‍ തുടര്‍ച്ചയായി കേരളമാണ് മുന്നിട്ടുനില്‍ക്കുന്നത്.

ദേശീയാടിസ്ഥാനത്തില്‍ ജില്ല തിരിച്ചുള്ള കണക്കില്‍ ഏറെമുന്നിലുള്ള ഏഴു ജില്ലകളും കേരളത്തിലാണ്. ആദ്യ 20 ജില്ലകളില്‍ കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെട്ടിട്ടുമുണ്ട്. രാജ്യത്തെ സവിശേഷ തിരിച്ചറിയല്‍ രേഖയായ ആധാറുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കുന്ന ദേശീയ ഏജന്‍സിയായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.)യുടെ നിര്‍ദ്ദേശപ്രകാരമാണ്, 10 വര്‍ഷം കഴിഞ്ഞ ആധാറുകള്‍ പുതുക്കുന്നതിന്റെ ഭാഗമായി വ്യക്തിഗതവിവരങ്ങളുടെ രേഖകള്‍ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുന്നത്. ഈ പ്രവൃത്തിയുടെ ഓരോ മാസത്തെയും ദേശീയതലത്തിലുള്ള സ്ഥിതിവിവരം യു.ഐ.ഡി.എ.ഐ. പ്രസിദ്ധീകരിച്ചതിലാണ് ജൂലായ് മുതല്‍ നവംബര്‍ വരെ തുടര്‍ച്ചയായി കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

ആധാറില്‍ രേഖകള്‍ അപ്‍‌ലോഡ് ചെയ്യുന്ന പ്രവൃത്തിയില്‍ ജൂണ്‍ വരെ സംസ്ഥാനത്ത് വലിയ ചലനങ്ങളുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുകളുടെ നേതൃത്വത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ നടപ്പാക്കിയ പ്രത്യേക കാമ്പയിനെത്തുടര്‍ന്നാണ് കേരളം മുന്നിലെത്തിയത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6