Skip to content

chithrodayamflashnews.com

Asnap 1409

ദൈവപുത്രൻ

 

കവിത

ദൈവപുത്രൻ

രചന

സി.ജി.ഗിരിജൻ ആചാരി

ദൈവത്തിൻ പുത്രനെ
കണ്ടു വണങ്ങിടാൻ….
ശ്രീയേശുനാഥനെ
കണ്ടുവണങ്ങിടാൻ…(2)
ബേതല്ഹേമിലെ
പുൽത്തൊഴുത്തിൽ
അന്നു രാജാക്കന്മാർ
മൂവർ വന്നുവല്ലോ…(2)

(ദൈവ…..)

താരാഗണങ്ങളെ
വാനിൽ വിതറി
പാലൊളി തൂകി
പൗർണ്ണമിയും..(2)
മാലാഖമാരവർ
പാറിപറന്നു…
പാരിന്റെ നാഥന്
സ്തുതികൾ പാടി…
ഹല്ലേലുയാ…
ഹല്ലേലുയാ…
ഹല്ലേലുയാ…
ഹല്ലേലുയാ….

(ദൈവ…..)

കർത്താവേ നിൻ
നാമം വാഴ്ത്തിപ്പാടാം
കനിവിൻ കൈത്തിരി
വെട്ടം നീ
നൽകീടണെ…(2)
ജീവന്റെ അപ്പവും
മധുരവും നല്കിയ
നീതന്നെയല്ലോ
ലോകനാഥൻ…
നീ തന്നെയല്ലോയെൻ
ജീവനാഥൻ…

(ദൈവ…)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6