Skip to content

chithrodayamflashnews.com

Asnap 1409

നിയുക്ത മന്ത്രി ഗണേഷ് കുമാര്‍ എന്‍ എസ് എസ് ആസ്ഥാനത്ത് എത്തി

നിയുക്ത മന്ത്രി ഗണേഷ് കുമാര്‍ എന്‍ എസ് എസ് ആസ്ഥാനത്ത് എത്തി. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സുകുമാരന്‍ നായരോടൊപ്പം മന്നം സമാധിയില്‍ പ്രാര്‍ഥന നടത്തി.

ഗണേഷ് മന്ത്രിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഗണേഷ് ഒരിക്കലും എന്‍ എസ് എസിന് എതിരാകില്ല. ഗണേഷ് എന്‍ എസ് എസിനും സര്‍ക്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എന്‍ എസ് എസിന് എതിരായ നിലപാട് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ സ്‌നേഹ പൂര്‍വം ചേര്‍ത്തു നിര്‍ത്തിയത് സുകുമാരന്‍ നായരായിരുന്നുവെന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചു. തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണ്. അനാവശ്യ പ്രശ്‌നങ്ങളില്‍ എന്‍ എസ് എസ് ഇടപെടാറില്ല. എന്‍ എസ് എസും സര്‍ക്കാരും സ്വതന്ത്രമാണ് രണ്ടും വ്യത്യസ്തവ്യമാണെന്നും ഗണേഷ് പ്രതികരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6