
കവിത
സ്വാമി സന്നിധി
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
എന്തിനുമേതിനും
അയ്യൻ
എന്റെ സങ്കടം
തീർക്കും അയ്യൻ
ഏഴകൾക്കെന്നും
ആശ്രയമേകും
ആരണ്യവാസകനയ്യപ്പൻ…
(എന്തിനു…)
സത്യവും ധർമ്മവും
നീതിയും കാക്കുന്ന
അന്നദാനപ്പൊരുളെ…
സ്വാമി…
അന്നദാനപ്പൊരുളെ…(2)
പാപദോഷങ്ങളെ
ഉന്മൂലം ചെയ്യുന്ന
ഭൂലോകവാസകനെ…
സ്വാമി…
ഭൂമിപ്രപഞ്ചകനെ…
(എന്തിനു…)
സ്വാമിയെ കാണുവാൻ
മാലയും ചാർത്തി
നോമ്പുകൾ നോറ്റിടുന്നേൻ…(2)
പുണ്യപവിത്രമാം
പമ്പയിൽ മുങ്ങി
തർപ്പണം ചെയ്തു
ഞങ്ങൾ
ശ്രീമണികണ്ഠാ…
സ്വാമിയയപ്പാ നിൻ
സന്നിധി
പൂകിടുന്നേൻ….
(എന്തിനു….)

No Comment.