Skip to content

chithrodayamflashnews.com

November 28, 2026 8:07 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

9,330 കോടിയുടെ 2000 നോട്ടുകൾ കാണാമറയത്ത് -റിസർവ് ബാങ്ക്

മുംബൈ: കഴിഞ്ഞ വർഷം നിരോധിച്ച ശേഷം 2000ത്തിന്റെ നോട്ടുകളിൽ 97.38 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. എന്നാൽ, 9,330 കോടിയുടെ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ കൈയിലാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. 3.56 ലക്ഷം കോടിയുടെ നോട്ടുകളാണ് മേയ് 19 വരെ വിനിമയത്തിലുണ്ടായിരുന്നത്. നിലവിൽ 2000ന്റെ നോട്ടുകൾ റിസർവ് ബാങ്ക് ഓഫിസുകളിൽ സമർപ്പിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാം. മുംബൈ, കൊൽക്കത്ത, ഡൽഹി ഉൾപ്പെടെ 19 പ്രമുഖ നഗരങ്ങളിലെ ഓഫിസുകളിലാണ് സമർപ്പിക്കേണ്ടത്. കേരളത്തിൽ തിരുവനന്തപുരത്തെ റിസർവ് ബാങ്ക് ഓഫിസിലും നോട്ട് മാറ്റി വാങ്ങാം. ഏത് പോസ്റ്റ് ഓഫിസ് വഴിയും റിസർവ് ബാങ്കിന്റെ ഓഫിസിലേക്ക് നോട്ട് അയക്കുകയും ചെയ്യാം. ഇങ്ങനെ അയക്കുന്നവരുടെ പണം ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യും.1000, 500 നോട്ടുകളുടെ നിരോധനത്തിന് ശേഷം 2016ലാണ് റിസർവ് ബാങ്ക് 2000ന്റെ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്തത്. സെപ്റ്റംബർ 30നകം 2000ന്റെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കണമെന്നും അല്ലെങ്കിൽ മാറ്റി വാങ്ങണമെന്നുമാണ് ആദ്യം റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നത്. സമയ പരിധി ഒക്ടോബർ ഏഴുവരെ നീട്ടിയിരുന്നു. ഇനി ബാങ്കുകളുടെ ബ്രാഞ്ചുകളിൽ 2000 നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6