
ശബരീഗിരിനാഥാ
ശരണം…
ശതകോടി പൂജിതാ
ശരണം…
സാമവേദപ്പൊരുളെ
ശരണം…
ദുരിതനിവാരണ
ശരണം…
അഭയം നീയേ
അയ്യപ്പാ….
(ശബരി….)
അഖിലാണ്ഡബ്രഹ്മത്തിൻ നായകനേ…
അവിടുത്തെ ദർശനം
പരമപുണ്യം…(2)
ഞാനെന്ന ഭാവത്തെ
നീക്കിടുവാൻ
അറിവായ് നീയെന്നിൽ
നിറയേണമേ…(2)
(ശബരി….)
കാലാതിവർത്തിയായ്
കാരുണ്യമൂർത്തിയായ്
മലമേലെ വാഴും
അയ്യപ്പസ്വാമി…(2)
നിൻതിരുദർശന
സൗഭാഗ്യത്തിനായ്
ഇരുമുടിയേന്തി
ഞങ്ങൾ വരുന്നു…
സ്വാമിയേ…അയ്യപ്പാ…
സ്വാമിയേ.. ശരണമയ്യപ്പാ…
(ശബരി….)


No Comment.