Skip to content

chithrodayamflashnews.com

November 28, 2026 7:57 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സ്‌കൂൾ കലോത്സവം, സുവര്‍ണകിരീടം കണ്ണൂരിന്

വശ്യമോഹന ചുവടുകളും, വാക്കുകളും കൊരുത്തിട്ട രാപ്പകലുകള്‍ക്കൊടുവില്‍ കലാമഹോത്സവത്തിന് തിരിതാണപ്പോള്‍ കലാകിരീടം കണ്ണൂരിലേക്ക്.

62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂര്‍ സ്വന്തമാക്കി. 952 പോയിന്‍റ് നേടിയാണ് കണ്ണൂര്‍ ജേതാക്കളായത്. സമാപനദിനമായ ഇന്ന് രാവിലെ മുതല്‍ മുന്നിട്ടുനിന്ന കോഴിക്കോടിന് പിന്നിലാക്കിയാണ് കണ്ണൂരിന്‍റെ കുതിപ്പ്. കോഴിക്കോടിന് 949ഉം മൂന്നാമതുള്ള പാലക്കാടിന് 938 പോയിന്‍റുമാണുള്ളത്. കണ്ണൂരിന്‍റെ നാലാം കിരീടമാണിത്.

തൃശൂര്‍ 925, മലപ്പുറം 913, കൊല്ലം 910, എറണാകുളം 899, തിരുവനന്തപുരം 870, ആലപ്പുഴ 852, കാസര്‍കോട് 846, കോട്ടയം 837, വയനാട് 813, പത്തനംതിട്ട 774, ഇടുക്കി 730 എന്നിങ്ങനെയാണ് പോയിന്‍റ് നില.

445 പോയിന്‍റുമായി ഹൈസ്കൂള്‍ വിഭാഗത്തിലും 507 പോയിന്‍റുമായി ഹയര്‍ സെക്കൻഡറി വിഭാഗത്തിലും കണ്ണൂര്‍ ജില്ലയാണ് മുന്നില്‍.

കൊല്ലം നഗരത്തിലെ 24 വേദികളിലായി അഞ്ച് ദിവസം നീണ്ടുനിന്ന കലാമേളയുടെ സമാപന സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. എച്ച്‌.എസ്, എച്ച്‌.എസ്.എസ് ജനറല്‍, എച്ച്‌.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളില്‍ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. 10,000ലേറെ വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മത്സരാര്‍ഥികളായി പങ്കെടുത്തത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6