Skip to content

chithrodayamflashnews.com

November 28, 2026 7:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കപ്പലിലെ ജോലിയ്ക്കായി ഏജന്റിന് നൽകിയത് 5 ലക്ഷം; ഇന്റർവ്യൂവിനായി മുംബൈയിലെത്തിയ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി, പിന്നിൽ തൊഴിൽത്തട്ടിപ്പ് ?

മുംബൈ: ജോലിസംബന്ധമായി മുംബൈയിലെത്തിയ മലയാളിയെ കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. പാറശാല വന്നിയക്കോടു കോട്ടവിള രാഹുൽ രാജനെയാണ് (21) ബേലാപുരിലെ വാടകമുറിക്കു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. കപ്പലിലെ ജോലിസംബന്ധമായിട്ടാണ് രാഹുൽ മുംബൈയിൽ എത്തിയത്. തൊഴിൽത്തട്ടിപ്പിനിരയായതിനെ തുടർന്ന് ജീവനൊടുക്കിയെന്നാണ് നിഗമനം.

കപ്പലിലെ ജോലിക്കായി തിരുവനന്തപുരം സ്വദേശിയായ ഏജന്റിന്റെ പക്കൽ 5 ലക്ഷം രൂപ നൽകിയിരുന്നതായാണ് വിവരം. ഇന്റർവ്യൂവിൽ പങ്കെടുക്കാനാണു തിങ്കളാഴ്ച വൈകിട്ട് രാഹുൽ മുംബൈയിലെത്തിയത്. രാത്രി വീട്ടിൽ വിളിച്ചു സംസാരിച്ചിരുന്നു.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന രാഹുൽ. മൃതദേഹം നവിമുംബൈ വാശിയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറുമെന്നു സഹായവുമായെത്തിയ നവിമുംബൈയിലെ സാമൂഹിക പ്രവർത്തക ലൈജി വർഗീസ് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6