Skip to content

chithrodayamflashnews.com

May 6, 2026 10:04 pm
Asnap 1409

എല്ലാം നീയേ ശരണം

 

ഉദയാസ്തമന
പൂജയിൽ
ഉരുക്കഴിക്കുന്നു
ശരണമന്ത്രങ്ങൾ…(2)
ഉലകിൻ നായകൻ
അയ്യനയ്യപ്പൻ
ഉർവിയിലനുഗ്രഹം
ചൊരിയുകയായ്…
സ്വാമി ശരണം അയ്യപ്പാ…
ശരണം ശരണം അയ്യപ്പാ….

(ഉദയ…)

എല്ലാം അവിടുത്തേ
കാരുണ്യം സ്വാമീ…
എന്റെ മനസ്സിലും
നീ തന്നെ സ്വാമീ… (2)
എത്തിടുന്നനവധി
ഭക്തർ നിൻ നടയിൽ…
എണ്ണിയാൽ തീരാത്ത
പുരുഷാരമായ്…
സ്വാമി ശരണം അയ്യപ്പാ…
ശരണം ശരണം അയ്യപ്പാ…

(ഉദയ….)

അന്ധകാരത്തിൽ
അകപ്പെട്ടുപ്പോയോർ
തൻ
അകക്കണ്ണു തുറന്നതും
സ്വാമി അയ്യപ്പൻ…(2)
ആധിവ്യാധികൾ എല്ലാം
തീർത്ത്
അരികിൽ ചേർത്തതും
അയ്യപ്പസ്വാമി…
സ്വാമി ശരണം അയ്യപ്പാ…
ശരണം ശരണം അയ്യപ്പാ…

 

 

 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6