Skip to content

chithrodayamflashnews.com

November 28, 2026 7:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

യോനോ ആപ്പ് ബ്ലോക്കായെന്ന് വ്യാജ സന്ദേശം; ഹെഡ് ഓഫീസിൽ നിന്ന് എന്ന് പറഞ്ഞ് വിളിച്ച് പിന്നാലെ ഒടിപി വാങ്ങി; കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്ടമായത് 5.5 ലക്ഷം രൂപ; അന്വേഷണം തുടങ്ങി പൊലീസ്

എസ്‌ബിഐ യോനോ ആപ്ലിക്കേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്. ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് വ്യാജ സന്ദേശമെത്തിയതിന് പിന്നാലെ കാഞ്ഞങ്ങാട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 5.5 ലക്ഷം രൂപയാണ്. കാഞ്ഞങ്ങാട് സ്വദേശി കെ മനോഹരയ്ക്കാണ് ചതി സംഭവിച്ചത്.മനോഹരയുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി.

ജനുവരി 10-ന് രാവിലെ 11 മണിയോടെ മൊബൈൽ ഫോണിൽ യോനോ ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞ് സന്ദേശമെത്തി. തൊട്ടുപിന്നാലെ ഇതേ നമ്പറിൽ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നാണെന്ന് പറഞ്ഞു വിളിയെത്തി. ആപ്പിന്റെ ബ്ലോക്ക് മാറ്റാമെന്ന് അറിയിച്ചു. തുടരെ മൂന്ന് ഒടിപി നമ്പർ മനോഹരയുടെ ഫോണിലേക്ക് വന്നു. വിളിച്ചയാൾക്ക് ഒടിപി പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നാലെ ബ്ലോക്ക് മാറ്റിയെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

അല്പ സമയത്തിനുള്ളിൽ പണം പിൻവലിച്ചതായ സന്ദേമെത്തി. രണ്ടു തവണയായാണ് പണം പിൻവലിച്ചത്. ആദ്യം 4,99,900 രൂപയും പിന്നാലെ 50,000 രൂപയും. ഉടൻ ബാങ്കിൽ വിളിച്ച് വിവരം പറഞ്ഞു. ബാങ്കിന്റെ കൊൽക്കത്ത ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നു മനസിലായി. ബാങ്ക് അധികൃതർ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോഴേക്കും 3,69,990 രൂപ എടുത്തിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6