Skip to content

chithrodayamflashnews.com

November 28, 2026 7:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തിരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം കൂട്ടണം; സ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിൽ തടസമില്ലെന്ന് കെ കെ ശൈലജ

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം കൂട്ടണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെകെ ശൈലജ. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അവർ.

തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുക്കണമെന്ന ധാരണ എൽ ഡി എഫിൽ ഉണ്ടെന്നും ശൈലജ വ്യക്തമാക്കി. കാലങ്ങളായി പിന്തള്ളപ്പെട്ട വിഭാഗമാണ് സ്ത്രീകൾ. അവരെ മുന്നിലേക്ക് കൊണ്ടുവരാൻ എൽഡിഎഫിന്റെ ആശയം സഹായിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.സ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിൽ തടസമില്ലെന്നും എന്നാൽ നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും അവർ കൂട്ടിച്ചേർത്തു.മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് വളരെ കാര്യക്ഷമമായിട്ടാണ്. നവകേരളം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും ശൈലജ പറഞ്ഞു.
മാദ്ധ്യമങ്ങളെ സംസ്ഥാന സർക്കാർ വേട്ടയാടുകയാണെന്ന ആരോപണം ശരിയല്ലെന്നും ശൈലജ പറഞ്ഞു. നിപ, കൊവിഡ് കാലങ്ങളിൽ മാദ്ധ്യമങ്ങൾ മികച്ച രീതിയിൽ സർക്കാരുമായി സഹകരിച്ചെന്നും അവർ കൂട്ടിച്ചേർത്തു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6