Skip to content

chithrodayamflashnews.com

November 28, 2026 7:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രധാനമന്ത്രി ജൻമൻ പദ്ധതി; ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു കൈമാറി നരേന്ദ്രമോദി

പ്രധാനമന്ത്രി ആവാസ് യോജനയുടെ Gramin (PMAY-G) ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് ആദ്യഗഡു വിതരണം ചെയ്തു. പ്രധാനമന്ത്രി ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN) പദ്ധതിയുടെ കീഴിലാണ് ആദ്യ ഗഡു വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗ് മുഖേന നടത്തി.

ഛത്തീസ്ഗഡിലെ ജസ്പൂരിൽ നിന്നുള്ള ഗുണഭോക്താവ് മൻകുമാരി, മദ്ധ്യപ്രദേശിലെ ശിവപുരിയിൽ നിന്നുള്ള ലളിത, മഹാരാഷ്‌ട്രയിലെ നാസിക്കിൽ നിന്നുള്ള ഭാരതി നാരായണൻ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു.

അവസാന വ്യക്തിയേയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച അന്ത്യോദയ വിഷന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ അഥവാ (PM-JANMAN). ജൻജാതീയ ഗൗരവ ദിവസിനോട് അനുബന്ധിച്ച് 2023 നവംബർ 15-നായിരുന്നു ഇത് ആരംഭിച്ചത്. സമൂഹത്തിലെ ദുർബലരായവർക്ക് വേണ്ടി സുരക്ഷിതമായ വീട്, കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, വൈദ്യുതി, പോഷകാഹാരം, റോഡ്-ടെലികോം കണക്ടിവിറ്റി എന്നിവ പ്രാപ്തമാക്കാൻ പദ്ധതി സഹായിക്കും. ഇതിനായി 24,000 കോടി രൂപയാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6