Skip to content

chithrodayamflashnews.com

May 6, 2026 10:05 pm
Asnap 1409

മകരജ്യോതിപുണ്യം

 

 

 

അയ്യപ്പനാമം അയ്യപ്പനാമം
അഖിലർക്കും പ്രിയമേറും
ശബരീശ നാമം…(2)
അഴലിൽപ്പെടുന്നോരെ
അരുമയാം കൈനീട്ടി
രക്ഷയേകീടും
ചിതാനന്ദ മൂർത്തി….
കാരുണ്യമൂർത്തി….
അയ്യപ്പസ്വാമീ….
അയ്യപ്പസ്വാമീ….

(അയ്യപ്പ….)

അവതാരം ലക്ഷ്യം
പവിത്രമായ് കണ്ടൂ…
മുനിജന രക്ഷകനായ്…
സ്വാമീ…മഹീമർദ്ദകനായ്…
ലൗകീക ജീവിതമെല്ലാം
വെടിഞ്ഞു
മാമലതന്നിൽ വസിക്കും,
മലയാളനാടിന്റെ പുണ്യം….
സ്വാമി അയ്യപ്പൻ…
സ്വാമി അയ്യപ്പൻ…

(അയ്യപ്പ….)

സംക്രമസന്ധ്യ
സിന്ദൂരം ചാർത്തി…
പൊന്നമ്പലമേട്ടിൽ
ജ്യോതി തെളിഞ്ഞു…(2)
പ്രാർത്ഥനനിർഭരം
ശരണം വിളികൾ
ലക്ഷങ്ങൾതന്നുടെ
നാവിലുണർന്നൂ….
അയ്യപ്പ സ്വാമീ…
അയ്യപ്പ സ്വാമീ….
അഭയം നീയേ…..
അയ്യപ്പ സ്വാമീ…..

(അയ്യപ്പ….)

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6