Skip to content

chithrodayamflashnews.com

November 28, 2026 7:44 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ആത്മീയ മേഖലകളില്‍ സ്ത്രീകളുടെ ശാക്തീകരണം അനിവാര്യമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ആത്മീയ മേഖലകളില്‍ സ്ത്രീകളുടെ ശാക്തീകരണം അനിവാര്യമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.മേഘാലയയില്‍ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളുമായി സംവദിക്കുകയായിരുന്നു രാഷ്ട്രപതി. സ്ത്രീകള്‍ക്ക് അവരുടെ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ മാത്രമേ സ്ത്രീകളുടെ നേതൃത്വത്തില്‍ വികസനം എന്ന ആശയം നടപ്പിലാക്കാൻ കഴിയൂ എന്നും സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ഇത് ഒരു പരിധിവരെ യാഥാര്‍ഥ്യമായെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. സാമ്പത്തിക സ്വാശ്രയത്വം സ്ത്രീകളില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.പ്രതിരോധം, ശാസ്ത്രം, സാങ്കേതികവിദ്യ, കായികം, വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി, എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യയിലെ സ്ത്രീകള്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും മറ്റ് സ്ത്രീകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളോട് മുന്നോട്ട് പോകാനും മറ്റ് സ്ത്രീകളുടെ കൈപിടിച്ച്‌ മുന്നോട്ട് കൊണ്ടുവരാനും രാഷ്ട്രപതി നിര്‍ദേശം നല്‍കി. ഇത് അവരുടെ ഒറ്റക്കുള്ള യാത്രയല്ലെന്നും വീടിന്റെ നാല് ചുവരുകള്‍ക്കപ്പുറത്തുള്ള അവസരങ്ങള്‍ ഇതുവരെ അന്വേഷിക്കാത്ത ഒരു വലിയ വിഭാഗം സ്ത്രീകളുടെ യാത്രയാണെന്നും ദ്രൗപതി മുര്‍മു അഭിപ്രായപ്പെട്ടു. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ തങ്ങളുടെ പ്രദേശത്തെയും രാജ്യത്തിലെയും മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6