Skip to content

chithrodayamflashnews.com

May 6, 2026 10:01 pm
Asnap 1409

സുരേഷ് ഗോപിയുടെ മകൾ വിവാഹിതയായി വരനും വധുവിനും മാലഎടുത്ത് നൽകിയത് നരേന്ദ്രമോദി

ഗുരുവായൂർ: ബിജെപി നേതാവും നടനുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷ് വിവാഹിതയായി. ​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ വധൂവരന്മാർക്ക് മാല എടുത്ത് നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ശ്രേയസ് താലി ചാർത്തിയതിന് പിന്നാലെ ആദ്യം വരനും പിന്നീട് വധുവിനും പ്രധാനമന്ത്രി മാല കൈമാറി. തുടർന്ന് ഇരുവരും പരസ്പരം മാലചാർത്തി.

വധൂവരന്മാരുടെ മാതാപിതാക്കളെയും പൂജാരിയേയും കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമായിരുന്ന കതിർമണ്ഡപത്തിലുണ്ടായിരുന്നത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, പാർവതി ഖുശ്‌ബു, ബിജു മേനോൻ ഉൾപ്പെടെയുള്ള വൻ താര നിര തന്നെ ചടങ്ങിൽ പങ്കെടുക്കാനെത്തി. ചടങ്ങിനെത്തിയ എല്ലാവരോടും പ്രധാനമന്ത്രി സംസാരിച്ചു.

19-ന് സിനിമാ താരങ്ങൾക്കും രാഷ്‌ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6