Skip to content

chithrodayamflashnews.com

Asnap 1409

മകളെ മുറിയിലിട്ട് പൂട്ടി; ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി.

അങ്കമാലി പുളിയനത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് മരിച്ചത്. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് ബാലന്‍ ഒളിവില്‍ പോയി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസിന്‍റെ നിഗമനം. മകളെ മുറിയില്‍ പൂട്ടിയിട്ടാണ് ലളിതയെ കൊലപ്പെടുത്തിയത്. ജോലിക്ക് പോയ മകന്‍ തിരിച്ചെത്തിയപ്പോള്‍ ലളിതയെ മരിച്ച നിലയില്‍ കണ്ടെത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ബാലനായി അങ്കമാലി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6