Skip to content

chithrodayamflashnews.com

November 28, 2026 7:44 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വെക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം പൊളിച്ചെഴുതുന്നു; അധ്യാപക തസ്തികകളുടെ പേര് അടക്കം പരിഷ്കരിക്കും

വെക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം പൊളിച്ചെഴുതുന്നു; അധ്യാപക തസ്തികകളുടെ പേര് അടക്കം പരിഷ്കരിക്കും സംസ്ഥാനത്തെ വൊക്കേഷണൽ വിദ്യാഭ്യാസം മൊത്തത്തിൽ പൊളിച്ചെഴുതുന്നു. അധ്യാപകരുടെ തസ്തികയിലും ചുമതലകളിലും വലിയ മാറ്റം വരുത്തും.തൊഴിൽ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിനായി സംസ്ഥാനത്ത് ഉടനീളം സ്കിൽ സെന്‍ററുകൾ തുടങ്ങും.പ്രത്യേക സമിതി വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ച സ്പെഷ്യൽ റൂൾസിലാണ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.

തൊഴിൽ- സാങ്കേതികവിദ്യാരംഗങ്ങളിൽ വന്ന വളർച്ചയ്ക്ക് അനുസരിച്ച് പഠനത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും അധ്യാപകരുടെ ഇടപെടലുകളിലും മാറ്റം വേണമെന്ന് സ്പെഷ്യൽ റൂൾസിൽ പറയുന്നു. വെക്കേഷണൽ എഡ്യൂക്കേഷൻ എന്നതിന് പകരം വർക്ക് എഡ്യൂക്കേഷൻ എന്ന രീതിയിലേക്ക് കാഴ്ചപ്പാടിനെ വിശാലമാക്കും. നിലവിൽ ഉള്ള അധ്യാപക തസ്തികകൾ അടക്കം മാറ്റിയാണ് മുന്നോട്ടുപോകുന്നത്. വൊക്കേഷണൽ ടീച്ചർ തസ്തിക വർക്ക് എഡ്യൂക്കേഷൻ ടീച്ചർ എന്നും വൊക്കേഷണൽ ഇൻസ്ട്രക്ടർ തസ്തിക വർക്ക് എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ എന്നും പുനക്രമീകരിക്കും. നിലവിലുള്ള എല്ലാ അധ്യാപകരും വിരമിച്ചതിനു ശേഷം മാത്രമേ ഇനി സ്ഥിര നിയമനം പാടുള്ളൂ. നിയമന രീതികളും യോഗ്യതയും മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് സർക്കാർ ഉത്തരവിലൂടെ തീരുമാനിക്കാം.

ഇപ്പോഴുള്ള എല്ലാ അധ്യാപകർക്കും തൊഴിൽ വിദ്യാഭ്യാസം മുൻനിർത്തി ഉള്ള പ്രത്യേക പരിശീലനം നൽകും. തൊഴിൽ വിദ്യാഭ്യാസം പ്രായോഗികമായി ലഭ്യമാക്കേണ്ടതിനാലാണ് സംസ്ഥാനത്തുടനീളം സ്‌കിൽ സെൻ്ററുകൾ വ്യാപിപ്പിക്കുന്നത്.

ഒരു പഞ്ചായത്തിൽ ഒരു സെന്‍റർ എന്ന നിലയ്ക്ക് ആകും ക്രമീകരിക്കുക. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് സെന്ററുകൾ നിശ്ചയിക്കാം. സെൻ്ററുകളുടെ പ്രവർത്തനം വർക്ക് എഡ്യൂക്കേഷൻ ടീച്ചർമാരെയും ഇൻസ്ട്രക്ടർമാരെയും വിന്യസിച്ചാകും മുന്നോട്ടുകൊണ്ടുപോവുക. പുതിയ വിദ്യാഭ്യാസ രീതി ഏകോപിപ്പിക്കുന്നതിന് വേണ്ടി ഡി.ജി.ഇ ഓഫീസിലെ എട്ട് ജോയിൻ ഡയറക്ടർമാരിൽ ഒരാളെ പ്രത്യേകമായി വർക്ക് എഡ്യൂക്കേഷൻ തസ്തിക ഉണ്ടാക്കി നിയമിക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6