കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക് നല്കിയ മറുപടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തള്ളി. മസാല ബോണ്ട് ഇറക്കിയതില്‍ തോമസ് ഐസകിന് വ്യക്തമായ പങ്കുണ്ടെന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഇ.ഡി വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് നേരത്തെ നാല് തവണ ചോദ്യം ചെയ്യലിന് ഇ.ഡി വിളിപ്പിച്ചിരുന്നെങ്കിലും തോമസ് ഐസക് ഹാജാരായിരുന്നില്ല. ചില വാദങ്ങള്‍ ഉന്നയിച്ച് ഇ.ഡിക്ക് മറുപടി നല്കുകയാണുണ്ടായത്.മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും ധനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മാത്രമാണ് നിറവേറ്റിയതെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചെയർമാനായ 17 അംഗ ഡയറക്ടർ ബോർഡാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും മന്ത്രി സ്ഥാനത്ത് നിന്ന് മാറിയതില്‍ പിന്നെ ഉത്തരാവാദിത്തമില്ലെന്നുമുള്ള വാദമാണ് തോമസ് ഐസക് ഇ.ഡിക്ക് മുന്നില്‍ വെച്ചത്.എന്നാല്‍ ഈ വാദം അംഗീകരിക്കാനാവില്ലെന്നും കിഫ്ബി യോഗങ്ങളുടെ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത് തോമസ് ഐസകും മുഖ്യമന്ത്രിയും ചേർന്നാണ്. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാൻ ഐസകിന് ആകില്ലെന്നും ഇ.ഡി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി തോമസ് ഐസകിന് വീണ്ടും സമൻസ് അയക്കാനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തീരുമാനം.ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിലൂടെ ധനസമാഹരണത്തിന് കിഫ്ബി മസാല ബോണ്ട് ഇറക്കിയതില്‍ ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോർട്ടിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി സി.ഇ.ഒ, മുൻ ധനമന്ത്രികൂടിയായ തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം. വിദേശത്തുനിന്ന് സമാഹരിച്ച പണം ചട്ടം ലംഘിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഉപയോഗിച്ചെന്നാണ് ഇ.ഡി വാദം.
കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക് നല്കിയ മറുപടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തള്ളി
No Comment.