2023 | ജനുവരി 17| ചൊവ്വ |

ഉണരുന്നു കേരളം
ഉയരുന്നു കേരളം
ഉദയദിവാകര ശോഭയാൽ…
ഉലകിൽ പുകഴ്പെറ്റ നാടേ,
ഉത്തുംഗമാം
മാമല നടേ…
ഉള്ളത്തിലെന്നും മറക്കാതെ കാക്കും
ഉണ്മകൾ നിറയുന്ന നാടേ…
ഉറവകൾ വറ്റാത്ത സ്നേഹത്തിൻ നാടേ…
ഉള്ളവരില്ലാത്തോർ ഭേദങ്ങൾ തീണ്ടാതെ
ഉർവിയെ സ്നേഹിച്ച മാബലിമന്നൻ
ഉദ്യോഗമോടെ ഭരിച്ച നാടേ…
ഉയിരായി കാണുന്നു
ഞാനെന്റെ നാടിനെ,
ഉത്തമസ്നേഹത്തിൻ
മാതൃകയായ്….
ഉണ്ടെനിക്കേറെ പറയുവാനായി,
ഉൾപ്പുളകത്താൽ
വെമ്പിടുമ്പോൾ,
ഉരുകിയൊലിക്കുന്നു
സങ്കല്പമെല്ലാം..
ഉർവിയിൽ നിറയുന്നു
നാശങ്ങളേറെ…
ഉത്തരം കിട്ടാത്ത ചോദ്യങ്ങൽകൊണ്ട്
ഉത്തരം മുട്ടിക്കും
പ്രവർത്തികൾ പലവിധം…
ഉച്ചത്തിൽ ശബ്ദിക്കാൻ
മടിക്കുന്നു മർത്യർ
ഉച്ചിയിലടികൊള്ളുമെന്ന ഭയത്താൽ…
ഉണ്ടുമുറങ്ങിയും കാലം
കഴിക്കും
ഉലകിതിൽനിന്നുമൊരുനാൾ യാത്രയാവും…
ഉറക്കംവിട്ടെഴുന്നേൽക്കണം നാം
ഉജ്ജ്വല ശബ്ദം മുഴങ്ങിടട്ടെ…
ഊഷ്മള സ്വപ്നങ്ങൾക്കർത്ഥവും കണ്ടിടാം….
ഉരുവല്ല മർത്യർ തിരിച്ചറിഞ്ഞീടാം….

No Comment.