Skip to content

chithrodayamflashnews.com

November 30, 2026 2:37 am

ഒരു സെക്കൻഡ് പോലും മുഖ്യമന്ത്രി പിണറായി വിജയന് മുഖം നല്‍കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഒരു സെക്കൻഡ് പോലും മുഖ്യമന്ത്രി പിണറായി വിജയന് മുഖം നല്‍കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.നയപ്രഖ്യാപനത്തിനായി സഭയിലെത്തിയ ഗവർണറെ സ്വീകരിച്ചു മുഖ്യമന്ത്രി ബൊക്ക നല്‍കിയപ്പോള്‍ പോലും ഇരുവരും മുഖത്തേക്ക് നോക്കിയില്ല.ഹസ്തദാനം ഉണ്ടായതുമില്ല. ഗവർണറെ സഭയിലേക്ക് ആനയിക്കുമ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. ഒന്നര മിനിറ്റില്‍ താഴെ നീണ്ട പ്രസംഗം പൂർത്തിയാക്കി പ്രതിപക്ഷ നിരക്ക് മുന്നിലൂടെ ഗവർണർ കടന്നുപോകുമ്പോള്‍ അനുഗമിക്കാൻ വീണ്ടും മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്‍ററികാര്യ മന്ത്രി കെ. രാധാകൃഷ്ണനുമുണ്ടായിരുന്നു. മുഖത്ത് ഭാവമാറ്റങ്ങളൊന്നുമില്ലാതെയും ആരോടും സംസാരിക്കാതെയും സഭയില്‍നിന്ന് പുറത്തിറങ്ങി ഔദ്യോഗിക വാഹനത്തില്‍ കയറുമ്പോഴും സംസ്ഥാനത്തിന്‍റെ ഭരണഘടന തലവനായ ഗവർണറും സർക്കാറിന്‍റെ തലവനായ മുഖ്യമന്ത്രിയും പരസ്പരം അഭിവാദ്യം ചെയ്തതുമില്ല. സർക്കാറും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ പാരമ്യം വ്യക്തമാക്കുന്ന രംഗങ്ങളാണ് വ്യാഴാഴ്ച രാവിലെ നിയമസഭ ദർശിച്ചത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6