ഒമ്ബതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. അഞ്ചു മണിയോടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ഉള്‍പ്പെടെ പ്രമുഖർ പങ്കെടുത്തു.നേരത്തെ ഗവർണർ രാജേന്ദ്ര അരലേക്കറിന്‍റെ വസതിയിലെത്തി നിതീഷ് കുമാർ രാജിക്കത്ത് കൈമാറിയിരുന്നു. ആർ.ജെ.ഡി, കോണ്‍ഗ്രസ്, ഇടത് പാർട്ടികള്‍ എന്നിവയുടെ പിന്തുണയോടെയുള്ള മഹാസഖ്യം വിട്ടാണ് നിതീഷ് കുമാർ വീണ്ടും ബി.ജെ.പിക്കൊപ്പം പോയത്. ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണ കാണിച്ചുള്ള കത്തും ഗവർണർക്ക് കൈമാറി. ഇതിന് പിന്നാലെയാണ് വൈകീട്ട് അഞ്ച് മണിയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.ബി.ജെ.പിയില്‍നിന്നും ജെ.ഡി.യുവിനിന്നും മൂന്നുപേർ വീതവും എച്ച്.എ.എമ്മില്‍നിന്ന് ഒരാളും മന്ത്രിമാരായി അധികാരമേറ്റു. ഇതില്‍ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാണ്. പ്രേംകുമാർ, വിജയ് ചൗധരി, വിജേന്ദ്ര യാദവ്, ശ്രാവണ്‍ കുമാർ, സന്തോഷ് കുമാർ, സുമിത് സിങ് എന്നിവരാണ് മറ്റു മന്ത്രിമാർ.243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയില്‍ 79 എം.എല്‍.എമാരുള്ള ആർ.ജെ.ഡിയാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പി 78, ജെ.ഡി.യു 45, കോണ്‍ഗ്രസ് 19, സി.പി.ഐ (എം.എല്‍) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സി.പി.ഐ 2, സി.പി.എം 2, എ.ഐ.എം.ഐ.എം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റില്‍ സ്വതന്ത്രനാണ്. ഭരിക്കാൻ 122 സീറ്റ് വേണം. ബി.ജെ.പിയും ജെ.ഡി.യുവും ചേർന്നാല്‍ സീറ്റുകളുടെ എണ്ണം 123 ആകും. ജെ.ഡി.യു പിന്മാറിയതോടെ മഹാഘഡ്ബന്ധൻ മുന്നണിയിലെ സീറ്റ് നീല 114 ആയി ചുരുങ്ങി.
No Comment.