Skip to content

chithrodayamflashnews.com

November 30, 2026 1:52 am

ഭര്‍ത്താവ്‌ മരിച്ച്‌ നാലാം മാസം ഏഴുമാസം പ്രായമായ കുഞ്ഞിനെ കൊന്ന്‌ യുവതി ജീവനൊടുക്കി

ഭര്‍ത്താവ്‌ മരിച്ചതിനുപിന്നാലെ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. തോപ്രാംകുടി സ്‌കൂള്‍ സിറ്റി അമല ജങ്‌ഷനു സമീപം പുത്തന്‍പുരയ്‌ക്കല്‍ ഡീനു (34)വാണ്‌ കുഞ്ഞിനെ കൊന്ന്‌ ആത്മഹത്യചെയ്‌തത്‌.
ഡീനുവിന്റെ ഭര്‍ത്താവ്‌ ഇരട്ടയാര്‍ നാലുമുക്ക്‌ സ്വദേശി പുന്നപ്ലാക്കല്‍ ജസ്‌റ്റിന്‍ മൂന്നുമാസം മുമ്പ്‌ ആത്മഹത്യ ചെയ്‌തിരുന്നു. നാലുമുക്കില്‍ പെയിന്റ്‌ വ്യാപാരിയായിരുന്ന ജസ്‌റ്റിന്‍ തൂങ്ങിമരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം അതീവ ദുഃഖിതയായ ഡീനുവും കുഞ്ഞും തോപ്രാംകുടിയിലെ സ്വന്തം വീട്ടില്‍ മാതാവ്‌ അച്ചാമ്മയോടൊപ്പമായിരുന്നു താമസം.
ബുധനാഴ്‌ച രാത്രി പതിനൊന്നോടെ ശൗചാലയത്തില്‍ പോകാന്‍ എഴുന്നേറ്റ മാതാവ്‌ അച്ചാമ്മയെ വീടിനു പുറത്താക്കി ഡീനു കതകടച്ചു. കതക്‌ തുറക്കാത്തതിനെത്തുടര്‍ന്ന്‌ അച്ചാമ്മ ബഹളംവച്ചു. ഇതുകേട്ടെത്തിയ അയല്‍ക്കാര്‍ കതകു തകര്‍ത്ത്‌ അകത്തുകടന്നു.
അപ്പോഴേക്കും ഡീനു കിടപ്പുമുറിയുടെ മച്ചിലെ ഇരുമ്പുകൊളുത്തില്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച്‌ തൂങ്ങിയിരുന്നു. തൊട്ടിലില്‍ കുഞ്ഞിനെ മരിച്ച നിലയിലും കണ്ടെത്തി. നാട്ടുകാര്‍ ചേര്‍ന്ന്‌ അമ്മയേയും കുഞ്ഞിനെയും ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചു.
ഇടുക്കി ഡിവൈ.എസ്‌.പി: സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ രാത്രി തന്നെ മുരിക്കാശേരി പോലീസ്‌ സ്‌റ്റേഷന്‍ എസ്‌.ഐമാരായ കെ.ഡി. മണിയന്‍, സി.ടി. ജിജി, എല്‍. അജയകുമാര്‍, ഡെജി പി. വര്‍ഗീസ്‌, എ.എസ്‌.ഐ: ചന്ദ്രന്‍, എസ്‌.സി.പി.ഒ: അഷറഫ്‌, ടി.എന്‍. സുനില്‍, ശ്രീജിത്ത്‌, സി.പി.ഒ: സംഗീത തുടങ്ങിയവര്‍ സ്‌ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
ആര്‍.ഡി.ഒ, വനിതാ സെല്‍ എസ്‌.ഐ: സുമതി എന്നിവരുടെ സാന്നിധ്യത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌ മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ നാലുമുക്ക്‌ നസ്രത്ത്‌വാലി ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6