Skip to content

chithrodayamflashnews.com

November 28, 2026 7:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മാറ്റും;പദ്ധതിയുമായി റെയിൽവേ

പഴയതും ഉപയോഗിക്കാന്‍ സാധിക്കാത്തതുമായ ട്രെയിന്‍ കോച്ചുകള്‍ റെസ്റ്റോറന്റുകളാക്കി മാറ്റും. പദ്ധതിയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.പഴയ കോച്ചുകള്‍ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയില്‍വേ രൂപം നല്‍കുന്നത്.

ഒരേസമയം 48 പേര്‍ക്ക് വരെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന വിശാലമായ സൗകര്യം ട്രെയിനുള്ളില്‍ ഉണ്ടാകും. രുചികരമായ നോര്‍ത്ത്, സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ അന്ധേരി റെയില്‍വേ സ്റ്റേഷനില്‍ ഇവ നടപ്പാക്കിയിട്ടുണ്ട്. വെസ്റ്റേണ്‍ റെയില്‍വേയാണ് ഇവ അവതരിപ്പിച്ചത്.

ഇതോടെ, പഴയ കോച്ചുകള്‍ മുഖം മിനുക്കി, പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നതാണ്. റെയില്‍വേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുക

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6