Skip to content

chithrodayamflashnews.com

November 30, 2026 1:00 am

ജീവന്‍ നഷ്ടപ്പെട്ട ശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടു കാര്യമില്ല; വനം വകുപ്പിനെതിരെ കൊലപ്പെട്ട അജീഷിന്റെ പിതാവ്

വനം വകുപ്പിനെതിരെ ആരോപണവുമായി വയനാട്ടിലെ പടമലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്. കാട്ടാന ഇറങ്ങിയതില്‍ മുന്നറിയിപ്പോ നിര്‍ദേശങ്ങളോ ലഭിച്ചിരുന്നില്ല. വന്യജീവി ആക്രമണം കാരണം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായി.

ജീവന്‍ നഷ്ടപ്പെട്ട ശേഷം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടു കാര്യമില്ല. വകുപ്പു മന്ത്രി രാജിവെക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
വനം വകുപ്പിനെതിരെ നാട്ടുകാരും രംഗത്തെത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം കാണിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആക്രമണകാരികളായ കൂടുതല്‍ കാട്ടാനകള്‍ ജനവാസ മേഖലക്കടുത്തുണ്ടെന്നും അവര്‍ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6