
ദിനകരൻ കരം നീട്ടി ഭൂമിയെ
പുണരെ, കണികണ്ടുണരുമീ
ജീവജാലങ്ങളവിടെത്തുടിക്കും
ഹൃദയങ്ങളിലാകെ പ്രണയവും!
വെയിൽ വന്നു തഴുകുന്ന സുഖ
സീമയിൽ, ഇളം തെന്നൽ മൂളും
ഇടനെഞ്ചിലായ്, പ്രണയത്തിൻ
ഭാവുകങ്ങൾ ഭൂമിക്കു ദാനമായും!
വെയിലങ്ങു കത്തിപ്പടരുമ്പോഴും
നിറമങ്ങു മാറുന്ന മദ്ധ്യാഹ്നവും
വിയർപ്പിൻ നദി ഒഴുകുമ്പോഴും
പ്രണയമതു നിർമ്മലസായൂജ്യവും!
വെയിൽ പോയി മറയുവാനൊട്ടു
വെമ്പലേറും, ചൂടിൻ്റെ തപസ്സിന്നു
ക്ഷീണമേറും അപ്പോഴും പ്രണയം
സഹനത്യാഗത്തിൻ മാതൃകയും!
വെയിൽ മറഞ്ഞ മുഖകാന്തിയിൽ
രവിയങ്ങു ശോഭിച്ചു ചക്രവാളവും
അനുരാഗശാന്തിയിൽ സാഗരവും
പ്രണയത്തുടുപ്പുമായ് ത്രിസന്ധ്യയും!
രചന :-
കെ. വിജയൻ നായർ
ഉല്ലാസ്നഗർ
Mub.9867242601
No Comment.