എന്തിനാണീ കലാലയ രാഷ്ട്രീയം അത് കൊണ്ട് ആര് എന്ത് നേടി പടർന്നു ഒഴുകിയ രക്തവും കണ്ണുനീരും അല്ലാതെ എന്താണ് അതിൽ നിന്ന് കിട്ടിയത്. കലാലയ രാഷ്ട്രീയം ജീവൻ വളർത്തുക അല്ല ജീവൻ തളർത്തുക ആണെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അതിക്രൂരമായി സിദ്ധാർഥ് എന്ന ചെറുപ്പക്കാരനെ കൊലചെയ്ത പിശാചുക്കൾക്കുള്ള ശിക്ഷ ജനങ്ങൾ വി ധിക്കണം. അല്ലാതെ നിയമങ്ങൾക്ക് മുന്നിൽ ഇട്ടുകൊടുത്താൽ അവർ തഴച്ചു വളരും. ഇവരെ സംരക്ഷിക്കാനും നിയമം വരും.
സ്വപ്നങ്ങളും പ്രതീക്ഷകളുമായി നടന്ന ചെറുപ്പക്കാരൻ,തന്റെ മകന്റെ നല്ല ഭാവി സ്വപ്നം കണ്ട മാതാപിതാക്കൾ അവരുടെ കണ്ണുനീരിന് ആര് ഉത്തരം നൽകും?കണ്ണ് നഷ്ടപ്പെട്ടവർക്ക് മാത്രമേ കണ്ണിന്റെ വിലയറിയൂ,,, മകനെ നഷ്ടപ്പെട്ടത് ആ അച്ഛനും അമ്മയ്ക്കു മാണ് ആ മകനെ തിരിച്ചു കൊടുക്കാൻ ആർക്കും സാധിക്കും.
നൂറിനു പുറത്ത് സഹപാഠികളുടെ നടുവിൽ വിവസ്ത്രനാക്കപെട്ടിട്ടും ഒരാൾ പോലും അതിനെതിരെ ശബ്ദിച്ചില്ല എന്നത് വേദനാജനകമാണ്.കുറ്റക്കാർ ആയവർ തീറ്റിയും കുടിയും നടത്തി മദിച്ചു നടന്നപോൾ ആ ചെറുപ്പക്കാരൻ 3 ദിവസം ആഹാരമോ വെള്ളമോ കിട്ടാതെ
ഇതും കോളേജിന് അഭിമാനമാണ്. സുവർണ്ണ ലിപികളാൽ എഴുതി ചേർക്കാം,
എന്താണ് നമ്മുടെ വിദ്യാർത്ഥികൾക്ക് സംഭവിച്ചത്, അവരുടെ ഗതിയും ഇതാകുമോ എന്നു കരുതി ആണോ?
നിങ്ങളോടൊപ്പം കളിച്ചു ചിരിച്ചു നടന്നവൻ, ആരെങ്കിലും ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ എന്നു അവനും ആഗ്രഹിച്ചു കാണില്ലേ,,,,
അല്പം വെള്ളമെങ്കിലും കൊടുത്തൂടായിരുന്നോ എന്ന പിതാവിന്റെ ചോദ്യം തുളച്ചുകയറാത്ത മനസ്സുകൾ ഇല്ല. എങ്ങോട്ടാണ് ഈ പോക്ക്,,, എന്തിനും ഏതിനും മുദ്രാവാക്യങ്ങളുമായി ഇറങ്ങിത്തിരിക്കുമ്പോൾ ഓർക്കണം പരിഹാരം കൊല്ലുക എന്നതല്ല. ചോര കൊണ്ട് ആരും ഒന്നും നേടിയിട്ടില്ല…
സിദ്ധാർഥിനെ കുറിച്ചുള്ള പത്രവാർത്തകളും ടെലിവിഷൻ വാർത്തകളും എല്ലാം കുറേ ദിവസങ്ങൾ കൊണ്ട് അവസാനിക്കും എന്നാൽ അവസാനിക്കാത്ത ഒന്നാണ് സിദ്ധാർഥിന്റെ മാതാപിതാക്കളുടെയും കൂടെപ്പിറപ്പിന്റെയും കണ്ണുനീർ.
ചങ്ക് പറിച്ചു കൊടുക്കുന്നവർ ആയിരിക്കണം സുഹൃത്തുക്കൾ അല്ലാതെ ചങ്ക് എടുക്കുന്നവർ ആയിരിക്കരുത്
മരിച്ചവർ ഒരിക്കലും തിരിച്ചു വരില്ല പക്ഷേ ആ അമ്മയ്ക്കും അച്ഛനും നീതി കിട്ടണം.കുറ്റവാളികൾ ആയവർ ശിക്ഷിക്കപ്പെടണം
ഇനിയും ഇതുപോലുള്ള ആവർത്തന ങ്ങൾ ഉണ്ടാകാതിരിക്കട്ടെ
No Comment.