Skip to content

chithrodayamflashnews.com

November 29, 2026 10:38 pm

തെരുവുവിളക്കുകൾ


രാവിന്റെ ഉൾക്കാഴ്ചകളെ
മുന്നിലേക്കെത്തിക്കുവാൻ
അങ്ങിങ്ങായി തെളിഞ്ഞു മിന്നുന്നുണ്ട്
തെരുവുവിളക്കുകൾ….

ഓരോ തെരുവുവിളക്കുകളും
തന്റെ ആയുസിന്റെ
ഊഴവും കാത്തിരിക്കുകയാണ്…
കാലപ്പഴക്കംകൊണ്ടല്ല…
നിശാചരൻമാരുടെ
പല വിക്രിയകൾക്കും
തങ്ങൾ വിലങ്ങുതടിയാവുമ്പോൾ…
ഒരു കരിങ്കൽച്ചീളിലോ
മരക്കമ്പിനാലോ
ആയുസൊടുങ്ങാൻ
വിധിക്കപ്പെട്ടവർ…
ഞങ്ങൾ തെരുവിന്റെ
കാവലാളുകൾ…

ഇനിയും എത്ര നാൾ…
ജീവിതം തുലാസിൽ
ചാഞ്ചാടുകയാണ്…
കർമ്മകാണ്ഡങ്ങളുടെ
നിഴലാട്ടങ്ങൾ…
വിധിപ്പകർപ്പുകളിൽ
എഴുതിവച്ചതെന്താണോ ആവോ…?
തെരുവുവിളക്കുകൾ…
ഞങ്ങൾ അല്പായുസുകൾ…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6