Skip to content

chithrodayamflashnews.com

November 30, 2026 2:51 am

കെഎല്‍ രാഹുല്‍ വിവാഹിതനായി. വധു ആതിയാ ഷെട്ടി


ക്രിക്കറ്റര്‍ കെഎല്‍ രാഹുല്‍ വിവാഹിതനായി. നടന്‍ സുനില്‍ഷെട്ടിയുടെ മകള്‍ അതിയാ ഷെട്ടിയാണ് വധു, ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.
സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. ഇത്തവണത്ത ഐപിഎല്‍ സീസണ് ശേഷം വിവാഹ വിരുന്ന് പ്രത്യേകമായി നടത്തുമെന്ന് ഇരുവരുടേയും കുടുംബം അറിയിച്ചു.

വിവാഹത്തിന് ശേഷം രാഹുല്‍ ഇന്‍സ്റ്റ്ഗ്രാമിലിട്ട പോസ്റ്റിന് താഴെ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുള്‍പ്പെടെ നിരവധി പേരാണ് ആശംസ അറിയിച്ചത്. രാഹുലിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു… ”എങ്ങനെ സ്‌നേഹിക്കണമെന്ന് ഞാന്‍ പഠിച്ചത്, നീ നല്‍കിയ വെളിച്ചത്തില്‍ നിന്നുകൊണ്ടാണ്. ഇന്ന്, ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ വിവാഹിതരായി. ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹമുണ്ടായിരിക്കണമെന്ന് സ്‌നേഹം നിറഞ്ഞ ഹൃദയത്തോടെ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” രാഹുല്‍ കുറിച്ചിട്ടു.

ഇരുവരും 2019 മുതല്‍ ഡേറ്റിംഗിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പരസ്യമാക്കിയത്. വിവാഹത്തിന് മുന്നോടിയായി കെ എല്‍ രാഹുലിന്റെ മുംബൈയിലെ വസതിയായ പാലി ഹൗസ് ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6