മുംബൈ സിറ്റിക്ക് വലിയ തിരിച്ചടി,. അവരുടെ രണ്ട് പ്രധാന താരങ്ങള്‍ ഇനി ഈ സീസണില്‍ കളിക്കില്ല. എഫ്‌സി ഗോവയ്‌ക്കെതിരെ കളിക്കുമ്ബോള്‍ പരിക്കേറ്റ ആയുഷ് ചിക്കാരയും പഞ്ചാബ് എഫ്‌സിക്കെതിരെ ഇറങ്ങിയപ്പോള്‍ പരിക്കേറ്റ ഇകർ ഗുരോത്‌ക്‌സേനയും ഈ സീസണില്‍ ഇനി കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു.ഇരുവർക്കും കാല്‍മുട്ടിന് ആണ് പരിക്ക്.
ആയുഷ് ചിക്കാര മുംബൈ സിറ്റി എഫ്‌സിയുടെ കലിംഗ സൂപ്പർ കപ്പ് കാമ്ബെയ്‌നില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ആ ടൂർണമെൻ്റിനിടെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ താരം നേടിയിരുന്നു.
ഈ കഴിഞ്ഞ വിൻ്റർ ട്രാൻസ്ഫർ വിൻഡോയില്‍ ആയിരുന്നു ഇക്കർ ഗുരോത്‌ക്‌സേന മുംബൈ ഇന്ത്യൻസില്‍ എത്തിയത്, കഴിഞ്ഞ ആറ് മത്സരങ്ങളില്‍ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം സംഭാവന നല്‍കിയിരുന്നു..
No Comment.