Skip to content

chithrodayamflashnews.com

November 29, 2026 12:30 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
അപരാധം 1

അപരാധം

Asnap 2209

ലജ്ജിക്കുന്നു ഞാനീ കൊടും
ക്രുരത കണ്ടിട്ടു പറഞ്ഞീടുകിൽ
അവിവേകമോ, പ്രബുദ്ധരെന്ന്
അഭിമാനിക്കും കേരളജനതയോ ?

ഇതെന്തുതരം വിനോദമിവരും
മനുഷ്യരോ, മൃഗങ്ങൾപോലുമ-
റിവുണ്ടേൽ അപലപിച്ചുപോകും
അത്രമേലധ:പതനമീ മനുഷ്യരും !

എന്തിനും വേണ്ടേയൊരു നിയമം
എന്തിനായിട്ടിത്ര ക്രൂരതകൾ ചെയ്വൂ
ഭാവി വാഗ്ദാനമാകും തലമുറയിത്ര
നീചരോ,കാപലരോ,കൊലപാതകരോ?

കണ്ടുമടുത്തു ഇത്തരം ദുഷ്ടരെ
അവർക്കൊത്താശ നൽകിടും കൂട്ടരെ
മലയാളിക്കപമാനം മാനസം പൊഴിക്കും
മഴപോൽ കണ്ണീരവതോരില്ല കഠിനം!

കാണികളേപ്പോൽ നോക്കിനിന്നുവോർ
കാലം പറഞ്ഞുപോകിടുമവരിലൊട്ടുമേ
പ്രതികരണശേഷി നഷ്ടപ്പെട്ട യുവത്വം
മാറ്റി നിർത്താനാവില്ലയത്രയ്ക്കപരാധം!

ഒന്നുചോദിച്ചോട്ടേ,യെന്തധികാരമിവിടെ
നിങ്ങൾക്കു ജീവനെടുക്കാൻ, മൗലീകത
അനുശാസിക്കുമിവിടെ ജീവിക്കുമ്പോഴും
മനുഷ്യത്വം കാത്തുസൂക്ഷിക്കണമേവരും !

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867242601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6